All We Imagine As Light: അഭിമാനമായി 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'; ​ഗ്രാന്റ് പ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ സിനിമ

മലയാളി നഴ്സുമാരുടെ മുംബൈ ജീവിത്തതിലെ പ്രശ്നങ്ങളും അതിജീവനത്തിന്റെയും കഥയാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : May 26, 2024, 06:29 AM IST
  • മുംബൈ സ്വദേശിയായ പായൽ കപാഡിയ എന്ന സംവിധായികയാണ് ഈ ചിത്രം ഒരുക്കിയത്.
  • ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിത്.
  • മലയാളത്തിലും ഹിന്ദിയിലുമാണ് ഈ ചിത്രം ഒരുക്കിയത്.
All We Imagine As Light: അഭിമാനമായി 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'; ​ഗ്രാന്റ് പ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ സിനിമ

ന്യൂഡൽഹി: കാൻ ചലച്ചിത്ര മേളയിൽ അഭിമാനമായി ഇന്ത്യയും മലയാളവും. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം ​മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ​ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കി. മുംബൈ സ്വദേശിയായ പായൽ കപാഡിയ എന്ന സംവിധായികയാണ് ഈ ചിത്രം ഒരുക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിത്. മലയാളത്തിലും ഹിന്ദിയിലുമാണ് ഈ ചിത്രം ഒരുക്കിയത്. മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അസീസ് നെടുമങ്ങാടും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

മത്സരവിഭാ​ഗത്തിൽ 22 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ഗോൾഡൻ പാമിനായി മത്സരിച്ച ചിത്രത്തിന്റെ പ്രീമിയർ വെള്ളിയാഴ്ച ആയിരുന്നു. ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. സിനിമ കണ്ട് സദസ്സിലുണ്ടായിരുന്നവർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. മലയാളി നഴ്സുമാരുടെ മുംബൈ ജീവിത്തതിലെ പ്രശ്നങ്ങളും അതിജീവനത്തിന്റെയും കഥയാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം പറയുന്നത്. പായൽ തന്നെയാണ് തിരക്കഥയും ഒരുക്കിയത്. മുംബൈയിലും രത്ന​ഗിരിയിലുമായി 40 ദിവസമാണ് ചിത്രം ഷൂട്ട് ചെയ്തത്. 'ബാര്‍ബി' സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെര്‍വിഗ് അധ്യക്ഷയായ ജൂറിയാണ് ​മികച്ച രണ്ടാമത്തെ ചിത്രമായി ഓൾ വി ഇമാജിൻ ആസ് ലൈറ്റിനെ തിരഞ്ഞെടുത്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News