വിമര്‍ശിക്കുന്നവരോട്... രജിത് കുമാര്‍ ആരാധകരെ നേടിയത് എങ്ങനെ?

TV ഷോ മത്സരാര്‍ത്ഥിയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ വൈറലായി സംവിധായകന്‍ ആലപ്പി അഷ്‌റഫിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

Last Updated : Mar 17, 2020, 12:47 PM IST
  • വിമാനത്താവളത്തില്‍ ആരാധകര്‍ തടിച്ചുകൂടുമെന്ന് രജിത്തിന് അറിവുണ്ടയിരുന്നില്ലെന്നും ജനക്കൂട്ടം ഉണ്ടാകുമെന്ന് മനസിലാക്കി പോലീസ് വേണ്ട നടപടികള്‍ സ്വീകരിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിമര്‍ശിക്കുന്നവരോട്... രജിത് കുമാര്‍ ആരാധകരെ നേടിയത് എങ്ങനെ?

തിരുവനന്തപുരം: TV ഷോ മത്സരാര്‍ത്ഥിയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ വൈറലായി സംവിധായകന്‍ ആലപ്പി അഷ്‌റഫിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

റിയാലിറ്റി ഷോയിലെ മികച്ച പ്രകടനത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ രജിത് കുമാറിന്‍റെ ആരാധകന്‍ കൂടിയാണ് ആലപ്പി അഷ്‌റഫ്‌.

വിമാനത്താവളത്തില്‍ ആരാധകര്‍ തടിച്ചുകൂടുമെന്ന് രജിത്തിന് അറിവുണ്ടയിരുന്നില്ലെന്നും ജനക്കൂട്ടം ഉണ്ടാകുമെന്ന് മനസിലാക്കി പോലീസ് വേണ്ട നടപടികള്‍ സ്വീകരിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അപകടകരമായ ആരാധനയെ വിമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്. ബിഗ്‌ ബോസ് ഷോ കാണാത്തവരാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ബിഗ്‌ ബോസ് താരം രജിത് കുമാറിന് സ്വീകരണം; 79 പേര്‍ക്കെതിരെ കേസെടുത്തു!!

രജിത് കുമാറിന് ആറ്റിംഗലില്‍ സ്വീകരണ൦? ആള്‍ക്കൂട്ട൦ അനുവദിക്കില്ല- കടകംപള്ളി

ആലപ്പി അഷ്‌റഫിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണരൂപം:

Dr. രജിത് കുമാർ എങ്ങിനെ നേടീ ഇത്രയും ആരാധകരെ...?

ബിഗ്ബോസ് ഷോ ഞാൻ കണ്ടില്ലായിരുന്നെങ്കിൽ.. ഒരു പക്ഷേ ഞാനും അദ്ദേഹത്തെ എതിർക്കുന്നവരുടെ പക്ഷത്തായേനേ.. എന്തുകൊണ്ടാണ് രജിത്കുമാറിന് ഇത്ര അധികം ആരാധകരുണ്ടായത് എന്നുള്ളത് ആരും അന്വേഷിക്കുന്നില്ല.

അദ്ദേഹത്തെ എതിർക്കുന്നവർ അതും അന്വേഷിക്കണ്ടതല്ലേ.. വെറുതെ മണ്ടന്മാർ, മരയുളകൾ എന്നൊക്കെ പറഞ്ഞു തള്ളിക്കളയുകയല്ല വേണ്ടത്. യാഥാർത്ഥ്യം അറിയാൻ ആഗ്രഹിക്കുന്നവർ ദയവായ് മുൻവിധിയോടെ സമീപിക്കരുത്. സത്യത്തിൽ മോഹൻലാൽ ഉള്ളത് കൊണ്ടാണ് ഞാൻ ആ ഷോ കാണാനിരുന്നത്. മനസിൽമറ്റാരുമില്ല.

രജിത് സാറിനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല. കൂടുതൽ ഒന്നും അറിയുകയുമില്ലായിരുന്നു.
അദ്ദേഹത്തോട് മറ്റു മത്സരാത്ഥികൾ പെരുമാറുന്ന രീതിയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത് , ഒരിക്കലും ആർക്കും യോജിക്കാൻ പറ്റാത്ത വിധമായിരുന്നു ആ പ്രവർത്തികൾ , As a human being അതിനോട് മാനസികമായ് എതിർപ്പുണ്ടാകാൻ തുടങ്ങി.

ഒരു മത്സരാർത്ഥി അദ്ദേഹത്തിന്റെ കവാലകുറ്റി അടിച്ചു പൊട്ടിക്കണമെന്നു ഷോയിൽ ആക്രോശിച്ചപ്പോഴാണ് സത്യത്തിൽ രജിത് സാറിലെ അദ്ധ്യാപകനെയും ഡോക്ടറേറ്റിനെയും ഡിഗ്രികളെ കുറിച്ചും അറിഞ്ഞത് ഓർത്ത് മനസ് വേദനിച്ചത് . സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ഒരു കോളേജ് പ്രഫസർ . അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഒരു വീഴ്ചയും കാണാനും പറ്റുന്നില്ല. വീണ്ടും മറ്റൊരാൾ പറയുന്നു നിന്നെ തീർത്തട്ടെ ഞാനാവിടുന്നു പോകുള്ളു.

പുറത്തിറങ്ങുമ്പോൾ ഞാനും രണ്ടെണ്ണം കൊടുക്കുമെന്നു അദ്ദേഹത്തെ അവസാനം അകത്ത് കയറ്റില്ല എന്നു പറഞ്ഞ കുട്ടിയും. കുഷ്ടരോഗിയുടെ മനസാണന്ന് ഒരു സ്ത്രീ. പന്നിക്കുട്ടിൽ പിറന്ന പട്ടി തീട്ടമെന്ന് മറ്റൊര് വ്യക്തി.

ഇതിനെതിരെയൊന്നും പ്രതികരിക്കാതെ നിസ്സഹയനായ രജിത് സാർ ഒരു പ്രത്യേക രീതിയിൽ ഒറ്റയ്ക്കിരുന്ന് ആത്മഗതം പോലെ സംസാരിക്കുന്ന ഒരോ വാക്കുകളും പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ പതിയാൻ തുടങ്ങി.

മത്സരാർത്ഥികളിൽ ആരും തന്നെ അദ്ദേഹത്തിന്റെ പക്ഷം നിന്നില്ല.
എന്നാൽ ,അദ്ദേഹം ഒഴിച്ച് ബാക്കി ഉള്ളവരെല്ലാം ചേർന്ന് ഒറ്റക്കെട്ടും. അദ്ദേഹത്തെ സഹായിക്കാൻ ആരെങ്കിലും മുതിർന്നാൽ അവരെയും ഈ കൂട്ടം ആക്രമിക്കും.
ഇത് കൂടിയായപ്പോൾ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും രജിത് കുമാറിലേക്ക് തിരിഞ്ഞു.
അദ്ദേഹം അനാഥനാണന്നും, ചാരിറ്റിയും മറ്റും ചെയ്ത് സമൂഹത്തിന് വേണ്ടിയാണ് ഇനിയുള്ള ജീവിതം എന്നുമറിഞ്ഞപ്പോൾ പ്രേക്ഷക പൊതുസമൂഹം മുഴുവൻ അദ്ദേഹത്തെ നെഞ്ചിലേറ്റി.

ഈ സമയത്താണ് അദ്ദേഹത്തിന് മേൽ ശരീരിക പിഢനങ്ങൾ ആരംഭിക്കുന്നത്.
ഫിസിക്കൽ ടാസ്ക്കിന്റെ പേരിൽ നടന്ന മർദ്ദനമുറകൾ പലതും കള്ളത്തരത്തിലൂടെ ടാസ്കിന്റെ പേരിൽ മനപൂർവ്വം നടത്തിയതണന്ന് പ്രേക്ഷകർ വ്യക്തതയോടെ മനസ്സിലാക്കി.

അപ്പോഴെക്കും വോട്ടുകൾ 80 % ശതമാനത്തിന് മേലെ രജിത് കുമാറിന് പ്രേക്ഷകർ വാരി കൊടുത്ത്. ബാക്കി 20% മറ്റുള്ളവർ വീതിക്കേണ്ടി വന്നു.

എതിർ സംഘം അദ്ദേഹത്തിന്റെ ഒരു വിരൽ ചതച്ച് അടിച്ചു ഒടിച്ച് നഷ്ടപ്പെടുത്തി കൈപ്പത്തിയിൽ ഒടിവുണ്ടാക്കി. ബെൽറ്റ് കൊണ്ടു് കഴ്ത്തു മുറക്കി ശ്വാസം മുട്ടിച്ചു ,നാഭിക്കിട്ട് രണ്ടു പ്രാവിശ്യം കാലുകൊണ്ടു തൊഴിച്ച്.

ഈ ക്രൂര പ്രവർത്തിക്കെതിരെ , ബിഗ് ബോസിൽ നിന്നും നീതി പോയിട്ട് ഇത് ചെയ്തവരെ ഒന്നു ശാസിക്കുക പോലും ചെയ്യുന്നില്ലന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ പ്രേക്ഷകർക്ക് മനസ്സിലെ മാനുഷിക മൂല്യത്തിന്റെ, സിംപതിയുടെ അളവ് വളരെയധികം വർദ്ധിക്കുകയാണുണ്ടായത്.
രജിത് സാറിനെ ഓർത്ത് പ്രേക്ഷകരുടെ മനസ് വിഷമിച്ചു.

അദ്ദേഹത്തിന്റെ ഒടിഞ്ഞു ചതഞ്ഞ കൈ പിടിച്ച് തിരിച്ച് വേദനിപ്പിച്ച് അവർ ആഹ്ലാദം കണ്ടെത്തി. ഇത്തരം പ്രവർത്തികൾ കണ്ടു് ചാനലിന്റെ നേരെ ജനങ്ങൾ തിരിഞ്ഞു.
സ്ത്രികൾ അദ്ദേഹത്തിന് വേണ്ടി കണ്ണീരോടെ പ്രാർത്ഥിച്ചു തുടങ്ങി.

അപ്പോഴെക്കും, മർദ്ദനമുറകളെങ്കിലും ഒന്നു അവസാനിച്ചോട്ടെ എന്നു കരുതി ഞാൻ മനുഷ്യാവകാശ കമ്മീഷന് ഇതൊക്കെ കാണിച്ച് പരാതിയും നല്കി. സഹികെട്ട പ്രേക്ഷകർ സോഷ്യൽ മീഡിയ വഴി അദേഹത്തിന്റെ എതിരാളികളെ ശക്തമായി ആക്രമിക്കാൻ തുടങ്ങി.

ഈ ഷോ കാണുന്നത്ത്തന്നെ രജിത് സാർ ഉള്ളത് കൊണ്ടാണ് എന്ന രീതിയിലായ് കാര്യങ്ങൾ. അപ്പോഴെക്കും അദ്ദേഹത്തിന്റെ പേരിൽ ഫാൻസ് അസോസിയേഷനുകളും, ആർമിയും ഉടലെടുത്ത് ശക്തി പ്രാപിച്ചു കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷ കണക്കിന് പേർ അതിൽ അണിനിരന്നു.

അദ്ദേഹം നേടിയെടുത്ത ആരാധകരുടെ പ്രവാഹം , ചാനൽ ചരിത്രത്തിൽ കേട്ടുകേഴ്‌വി പോലുമില്ലാത്ത വിധം ഒരു അത്ഭുതമായ് മാറിയെന്നതാണ് സത്യം. ഇവരിൽ സമൂഹത്തിലെ അത്യുന്ന മേഖലകളിലെ പ്രഫസറന്മാർ, ഡോക്ടേഴ്സ്, വക്കീലന്മാർ, മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥി സമൂഹം, വീട്ടമ്മമാർ, കൊച്ചു കുട്ടികൾ ,തൊഴിലാളികൾ, അങ്ങിനെ വിവിധ തുറകളിൽ നിന്നു ഞെട്ടിക്കുന്ന ആരാധന പ്രവാഹമായിരുന്നു.

ഇക്കാര്യങ്ങൾ ഹൗസിനുള്ളിലുള്ളവർ ചെറുതായ് മണത്തറിഞ്ഞതോടെ അദ്ദേഹത്തോടുള്ള സമീപനത്തിൽ കുറച്ചു മാറ്റം വരുത്തി .ചിലർ അവരുടെ നിലനിൽപിന് വേണ്ടി അദേഹത്തിനൊപ്പം ചേർന്ന്. ബുദ്ധിപൂർവ്വം അദ്ദേഹത്തെ നോമിനേഷനിൽ നിന്നും ഒഴിവാക്കി ജനങ്ങളുടെ വോട്ടെടുപ്പിൽ നിന്നും അകറ്റി.

ഇനിയാണ് സംഭവങ്ങളുടെ ട്വിസ്റ്റു് ക്ലാസ്സുറും ടാസ്ക് എന്ന പേരിൽ നടന്ന ഏറ്റവും മോശക്കാരനായ വി കൃതിക്കാരനായ ഒരു വിദ്യാർത്ഥിയെ അവതരിപ്പിക്കാൻ രജിത് സാറിന് നിർദ്ദേശം വന്നു. അതിൽ അദ്ദേഹത്തിന് ഒരു പിഴവ് പറ്റുന്നു , മുളകിന്റെ ഒരറ്റം ഒടിച്ച് കൈയ്യ് വിരലിൽ തേച്ച് വെച്ച് ബെർത്ത്ഡേ ആഘോഷിക്കുന്ന കുട്ടിയുടെ കണ്ണിന്റെ ഭാഗത്ത് ആ വിരലുകൾ കൊണ്ട് തടവി.

കണ്ണിന് അസുഖം വന്നു സുഖമായ കുട്ടി കൂടിയാണ്. രജിത് സാറിന്റെ ഈ പ്രവർത്തി മൂലം സ്വാഭാവികമായും അത് നീറ്റൽ ഉളവാക്കുകയും ചെയ്യും. ഈ ഹൗസിൽ ആൺ പെൺ വ്യത്യസമില്ലന്നു പറഞ്ഞിട്ടുങ്കിലും ഈ പ്രവർത്തിയോട് യോജിക്കാൻ കഴിയില്ല.
അപ്പോഴെക്കും കാര്യങ്ങൾ വഷളാകാൻ തുടങ്ങി. കുട്ടിക്ക് പരിചരണം കൊടുത്തു.
രജിത് സാറിനെ പുറത്താക്കി അഞ്ചു ദിവസം തടവിൽ ഇട്ടു.

അഭിനയത്തിൽ ചെയ്ത ഒരു പിഴവിന് ശിക്ഷകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ച്‌ , ഹൗസിൽ നിന്നും പുറത്താക്കി അഞ്ചു ദിവസം മുറിയിൽ അടച്ചിട്ട് . പിന്നീട് മോഹൻ ലാലിന്റെ അരികിൽ വന്ന് കുറ്റം ഏറ്റുപറഞ്ഞു ആ കുട്ടിയോട് ചങ്കുപ്പൊട്ടി കാലു പിടിച്ച് മാപ്പു പറഞ്ഞു, അച്ചനോട്,അമ്മയോട്, മറ്റ് മത്സരാർത്ഥികളോട്, മോഹൻലാലിനോട് അങ്ങിനെ ഹൃദയത്തിന്റെ ഭാഷയിൽ വിനീതനായ് വികാരഭരിതനായ് അദ്ദേഹം മാപ്പപേക്ഷയുമായ് നിന്നു.

രണ്ടു കണ്ണുകൾ ദാനം ചെയ്യാമെന്നെറ്റിട്ടും, രേശ്മയുടെ മാതാപിതാക്കളെ വീട്ടിൽ പോയി കണ്ടു വീണ്ടും മാപ്പു പറയുമെന്നും, ജീവിതത്തിൽ എന്ത് സഹായവും ചെയ്യാൻ എന്നും കൂടെയുണ്ടാകുമെന്നും , ലോകത്തോട് മുഴുവൻ മാപ്പു പറഞ്ഞു് യാചിച്ചിട്ടും ആ അനാഥനായ അദ്ദേഹത്തോടുള്ള ബിഗ് ബോസിലെ സമീപനം പ്രേക്ഷകരെ ഒന്നടങ്കം വേദനിപ്പിച്ചു എന്നതിൽ സംശയമില്ല.

അത് മാത്രമല്ല അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിലും അവഹേളിക്കുന്ന രീതിയിലായിപ്പോയി അദ്ദേഹത്തിന്റെപടിയിറക്കം. അത് ഹൃദയവേദനയോടെയാണ് പ്രേക്ഷകർ നോക്കി കണ്ടത്.
ഈ സംഭവങ്ങൾ വീണ്ടും അദ്ദേഹത്തോടുള്ള അനുകമ്പയും സ്നേഹവും വർദ്ധിക്കാൻ ഇടയാക്കി. ഇതൊക്കെയാണ് വസ്തുനിഷ്ടമായ കാര്യങ്ങൾ.

ബിഗ് ബോസ് കാണാത്തവർ അദ്ദേഹത്തിന്റെ ശാസ്ത്ര വീക്ഷണത്തെക്കുറിച്ചും സ്ത്രീവിരുദ്ധതയെ പറ്റിയും പറഞ്ഞു അദ്ദേഹത്തെ സ്നേഹിക്കുന്നവരെ കുറ്റപ്പെടുത്തുന്നു, അതൊക്കെ ആയിക്കോട്ടെ. അതൊന്നും അവർ ഉദ്ദേശിക്കുന്ന രീതിയിൽ ഫലിക്കുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

അവർ അദ്ദേഹത്തെ ഇഷ്ടപ്പെടാത്തത് പോലെ തന്നെ നമുക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാനും അവകാശമുണ്ടു് . ഒരു കാര്യം ഉറപ്പിച്ചു പറയാം രജിത് സാർ എന്നും നന്മയുടെ ഭാഗത്താണ്.

അദ്ദേഹത്തെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി എയർപോർട്ടിലെക്ക് പോകുന്നു എന്ന് ചിലർ എന്നോട് വിളിച്ചു പറഞ്ഞപ്പോൾ ഞാനവരോട് അങ്ങോട്ട് പോകേണ്ട അവിടെ പോലീസ് ആരെയും കടത്തിവിടില്ല എന്നാണ് പറഞ്ഞത് . ഞാൻ വിചാരിച്ചത് രജിത് സാർ വരുമ്പോൾ ജനം കൂടാൻ സാധ്യത ഉണ്ടന്നു പോലീസ് മുൻകൂട്ടി മനസിലാക്കി മുൻകരുതൽ എടുക്കുമെന്നായിരുന്നു. പോലീസിനെ പോലെ തന്നെ രജിത് സാറിനും ഇതിനെ പറ്റി അറിവുണ്ടായിരുന്നില്ല.

ആരാധന മൂത്ത് അപകടകരമാകുന്നതിലേക്ക് പോകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തിൽ. മദ്യശാലകൾ, ബാങ്ക് തെരഞ്ഞെടുപ്പ്, പാർട്ടി മീറ്റിംഗ്, എന്നൊക്കെ പറഞ്ഞു ന്യായികരിക്കാൻ ശ്രമിക്കുന്നവരോടും വിയോജിപ്പാണ്.

കാരണം എയർപോർട്ട് രാജ്യത്തിന്റെ എറ്റവും മർമ്മ പ്രധാന സ്ഥലമാണ് , ഒപ്പം കോറോണ വൈറസുകൾ രാജ്യത്ത് കടന്നു വന്ന സ്ഥലവും. ജാഗ്രത വേണം തീർച്ച. ഏതായാലും ബിഗ് ബോസിനെക്കുറിച്ച് ഇനി ഒരു ചർചക്ക് ഞാനില്ല, കാരണം രജിത് സാർ പോയതോടെ ബിഗ് ബോസ് കാണൽ ഞാനും നിർത്തി.

GOOD BYE BIGBOSS

അലപ്പി അഷറഫ്

Trending News