ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും റെക്കോർഡുകൾ തകർത്ത് കൊണ്ട് മുന്നേറുകയാണ് അല്ലു അർജുൻ ചിത്രം പുഷ്പ 2. വിമർശനങ്ങൾക്കിടയിലും ചിത്രം നേടുന്നത് റെക്കോർഡ് കളക്ഷനാണ്. ഇപ്പോഴിതാ ബോളിവുഡിലും ആധിപത്യം സ്ഥാപിക്കുകയാണ് പുഷ്പ 2.
കണക്കുകൾ പ്രകാരം ഷാരുഖ് ഖാൻ ചിത്രം ജവാനെ പിന്തള്ളി ഹിന്ദിയിലെ രണ്ടാമത്തെ വലിയ സിനിമയായി പുഷ്പ 2 മാറിയിരിക്കുകയാണ്. സീറോയുടെ വൻ പരാജയത്തിന് ശേഷം ബോളിവുഡിന്റെ കിങ് ഖാനെ തിരിച്ച് നൽകിയ ചിത്രമായിരുന്നു പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഠാനിലെ മാസ് വേഷവുമായി ഷാരുഖ് ഖാൻ തിരിച്ചെത്തിയത്. 524 കോടി രൂപ കളക്ഷൻ നേടി ഹിന്ദിയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി പഠാൻ മാറി.
എന്നാൽ കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ സ്വന്തം റെക്കോർഡ് തിരുത്തിക്കുറിക്കാൻ ഷാരുഖ് ഖാൻ വീണ്ടുമെത്തി. ആറ്റ്ലി സംവിധാനം ചെയ്ത ജവാൻ 582.31 കോടി കളക്ഷൻ നേടി പഠാനെ മറികടന്നു.
ഈ വർഷം ഓഗസ്റ്റിൽ പുറത്തിറങ്ങിയ ശ്രദ്ധ കപൂർ രാജ് കുമാർ റാവു ചിത്രം സ്ത്രീ 2 ആണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 597.99 കോടി രൂപയാണ് ചിത്രം നേടിയത്.
റിലീസ് ചെയ്ത് 13 ദിവസം പിന്നിടുമ്പോൾ 953 കോടി രൂപയാണ് പുഷ്പ 2വിന്റെ ആകെ കളക്ഷൻ. ഇതിൽ 591.1 കോടി രൂപ ഹിന്ദി പതിപ്പിൽ നിന്ന് ലഭിച്ചതായാണ് റിപ്പോർട്ട്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജവാനെക്കാളും ജവാനെക്കാളും 8.50 കോടി രൂപയ്ക്ക് മുകളിലാണ് ഈ നേട്ടം.
ദിവസങ്ങൾക്കുള്ളിൽ തന്നെ ഒന്നാം സ്ഥാനത്തുള്ള സ്ത്രീ 2 വിനെ പുഷ്പ പിന്തള്ളുമെന്നാണ് കണക്കുകൾ. കൂടാതെ, ബോളിവുഡിൽ 600 കോടി കടക്കുന്ന ആദ്യ ചിത്രമായും പുഷ്പ 2 മാറും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.