2021 ഡിസംബർ 17ന് റിലീസ് ചെയ്ത അല്ലു അർജുൻ ചിത്രം പുഷ്പ: ദി റൈസ് ഇപ്പോഴും മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. ഒടിടിയിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. നാലാഴ്ചത്തെ പ്രദർശനത്തിന് ശേഷം 100 കോടി കളക്ഷൻ നേടിയിരിക്കുകയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ്. പ്രവൃത്തിദിവസങ്ങളിലെ സിനിമയുടെ കളക്ഷൻ അവിശ്വസനീയമാണ്. നാലാം വാരാന്ത്യത്തിന് ശേഷം, പുഷ്പ ലോകമെമ്പാടുമായി ഏകദേശം 325 കോടി രൂപയുടെ മികച്ച കളക്ഷൻ നേടി.
പുഷ്പ: ദി റൈസ് ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിൽ സ്ട്രീം ചെയ്യുന്നുണ്ട്. പുഷ്പയുടെ ഹിന്ദി പതിപ്പ് ജനുവരി 14 ന് ഒടിടിയിൽ റിലീസ് ചെയ്യും. ഫാൻ പേജിൽ പറഞ്ഞിരിക്കുന്ന കണക്ക് പ്രകാരം വടക്കേ ഇന്ത്യയിൽ മാത്രം 100 കോടി കടന്നിരിക്കുകയാണ് ചിത്രത്തിന്റെ കളക്ഷൻ. നോർത്ത് ഇന്ത്യയിൽ 100 കോടി തികയ്ക്കുന്ന അഞ്ചാമത്തെ തെന്നിന്ത്യൻ ചിത്രം.
Also Read: Pushpa Review| പ്രതീക്ഷ തെറ്റിച്ചില്ല "പുഷ്പ" അല്ലുവും, ഫഹദും മാസ് കോമ്പോ-റിവ്യൂ
ചിത്രത്തിന്‍റെ ഹിന്ദി വെര്‍ഷന്‍ റിലീസിന് വിതരണക്കാര്‍ കാര്യമായ പ്രചരണം കൊടുത്തിരുന്നില്ല. എന്നാലും ഹിന്ദി പതിപ്പ് റിലീസ് ദിനത്തില്‍ 3 കോടി നേടി. പ്രചരണം ലഭിച്ചില്ലെങ്കിലും ചിത്രം മൂന്ന് വാരം പിന്നിടുമ്പോഴേക്ക് ബാഹുബലി 1 നേടിയ മൂന്നാം വാര കളക്ഷനെ മറികടന്നിട്ടുണ്ട്.
Also Read: Pushpa | പുഷ്പ എത്തുന്നതിന് മുമ്പ് അല്ലുവും രശ്മികയും കേരളത്തിൽ ; കാണാം ചിത്രങ്ങൾ
ബോക്‌സ് ഓഫീസ് ബിസിന്റെ കണക്കനുസരിച്ച്, 23 ദിവസം അവസാനിക്കുമ്പോൾ 176 കോടി രൂപയുടെ ഷെയറോടെ ലോകമെമ്പാടുമായി 326 കോടി രൂപ നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...