Unni Mukundan Controversy : ഉണ്ണി മുകുന്ദന്റെ വാക്കുകളിൽ എന്തൊക്കെയോ വശപ്പിശക്; നടൻ ബാലയെ പിന്തുണച്ച് നടി അഞ്ജലി അമീർ

Unni Mukundan Controversy Latest update :  ജൂനിയർ ആർട്ടിസ്റ്റിന് പോലും ദിവസം  3000 രൂപ മുതൽ 5000 രൂപ വരെ കിട്ടുന്ന കാലത്ത് ബാലയെ പോലൊരു നടന് ദിവസം 10000 രൂപയെ കൊടുത്തുള്ളൂവെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് അഞ്ജലി അമീർ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞത്.    

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 05:37 PM IST
  • ജൂനിയർ ആർട്ടിസ്റ്റിന് പോലും ദിവസം 3000 രൂപ മുതൽ 5000 രൂപ വരെ കിട്ടുന്ന കാലത്ത് ബാലയെ പോലൊരു നടന് ദിവസം 10000 രൂപയെ കൊടുത്തുള്ളൂവെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് അഞ്ജലി അമീർ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞത്.
  • ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിനും അതിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു നടൻ ബാല രംഗത്ത് എത്തിയത്.
    എന്നാൽ പണം നൽകിയതിന്റെ രേഖകൾ ഉണ്ണി മുകുന്ദനും പുറത്തുവിട്ടിരുന്നു.
Unni Mukundan Controversy : ഉണ്ണി മുകുന്ദന്റെ വാക്കുകളിൽ എന്തൊക്കെയോ വശപ്പിശക്; നടൻ ബാലയെ പിന്തുണച്ച് നടി അഞ്ജലി അമീർ

ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഷെഫീക്കിന്റെ സന്തോഷം  സിനിമയുടെ അണിയറ പ്രവർത്തകർക്ക് പ്രതിഫലം നൽകിയില്ലെന്ന വിവാദത്തിൽ നടൻ ബാലയെ പിന്തുണച്ച് നടി അഞ്ജലി അമീർ രംഗത്തെത്തി.  ജൂനിയർ ആർട്ടിസ്റ്റിന് പോലും ദിവസം  3000 രൂപ മുതൽ 5000 രൂപ വരെ കിട്ടുന്ന കാലത്ത് ബാലയെ പോലൊരു നടന് ദിവസം 10000 രൂപയെ കൊടുത്തുള്ളൂവെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് അഞ്ജലി അമീർ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞത്.  ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിനും അതിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു നടൻ ബാല രംഗത്ത് എത്തിയത്. എന്നാൽ പണം നൽകിയതിന്റെ രേഖകൾ ഉണ്ണി മുകുന്ദനും പുറത്തുവിട്ടിരുന്നു.

അഞ്ജലി അമീറിന്റെ ഫേസ്‌ബുക്ക് കുറിപ്പ് 

I strongly support bala beacuse ഒരു ജൂനിയർ ആര്ടിസ്റ്നു വരെ 3k to 5k കിട്ടുന്ന കാലത്തു ബാലയെ പോലെ ഉള്ള ഒരു ആക്ടർ നു ഉണ്ണിമുകുന്ദൻ per ഡേ 10 k  പ്രതിഫലമേ  കൊടുത്തിട്ടുള്ളുവെന്നും പറയുന്നതിലും. ബാക്കിയുള്ളവർക്ക് കൊടുത്ത പ്രതിഫലത്തിലും കണിക്കുന്ന കണക്കിലെ താളപ്പിഴകളും ഉണ്ണി മുകുന്ദൻ  പറയുന്നതിൽ വശപ്പിശക് തോന്നുന്നു ബാലക്കു  ഒരു പക്ഷെ ഉണ്ണിയെ പോലെ സംസാരിച്ചു പിടിച്ചു നില്ക്കാൻ കഴിന്നില്ലായിരിക്കും ബട്ട്. അത് അയാളുടെ കഴിവുകേടായി കരുതരുത്.

ALSO READ: Unni Mukudan : "എനിക്ക് മുഴുവൻ പ്രതിഫലവും ലഭിച്ചു, ഉണ്ണി ഒരു തികഞ്ഞ പ്രൊഫഷണലായിരുന്നു"; വിവാദത്തിൽ പ്രതികരിച്ച് ഷാൻ റഹ്മാൻ

സംഭവത്തിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദനും രംഗത്ത് എത്തിയിരുന്നു. ബാലക്ക് പണം നൽകിയെന്ന് കൊച്ചിയിൽ നടത്തിയ പ്രസ് മീറ്റിൽ ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. തെളിവായി ബാങ്ക് രേഖകളും ഉണ്ണി മുകുന്ദൻ പരസ്യപ്പെടുത്തി. 20 ദിവസം ചിത്രത്തിൽ ജോലിചെയ്തതിനd രണ്ട് ലക്ഷം രൂപ പ്രതിഫലമായി നൽകി. ഒരു ദിവസത്തിന് 10,000 രൂപ എന്നായിരുന്നു കണക്ക്. ട്രോളുകൾ കാെണ്ട് ഹിറ്റായി എന്നത് കാെണ്ട് കൂടുതൽ പണം നൽകാൻ കഴിയില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. 

പണം ലഭിക്കാതെ ആരും സിനിമയിൽ ജോലി ചെയ്തിട്ടില്ല. താൻ പറഞ്ഞതിന്റെ പേരിലാണ് സംവിധായകന് എതിർപ്പുണ്ടായിട്ടും സിനിമയിലേക്ക് ബാലയെ തിരഞ്ഞെടുത്തത്. ഡബ്ബിങ് പൂർത്തിയാകാത്തതിനാൽ മിമിക്രി താരങ്ങളെ ഉപയോഗിച്ച് ബാലയ്ക്കു വേണ്ടി മൂന്ന് സീനുകൾ ഡബ്ബ് ചെയ്യേണ്ടി വന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ബാലയുടെ ഒരു ചിത്രത്തിൽ താൻ പ്രതിഫലം ഇല്ലാതെ അഭിനയിച്ചുവെന്നും ബാലയുടെ രണ്ടാം വിവാഹത്തിൽ പങ്കെടുത്തത് താൻ മാത്രമായിരുന്നു എന്നും ഉണ്ണിമുകുന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജൂനിയർ ആർട്ടിസ്റ്റിന് പോലും ദിവസം  3000 രൂപ മുതൽ 5000 രൂപ വരെ കിട്ടുന്ന കാലത്ത് ബാലയെ പോലൊരു നടന് ദിവസം 10000 രൂപയെ കൊടുത്തുള്ളൂവെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് അഞ്ജലി അമീർ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞത്.  ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിനും അതിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു നടൻ ബാല രംഗത്ത് എത്തിയത്. എന്നാൽ പണം നൽകിയതിന്റെ രേഖകൾ ഉണ്ണി മുകുന്ദനും പുറത്തുവിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News