Antakshari: സൈജു കുറുപ്പ് ചിത്രം അന്താക്ഷരി സ്ട്രീമിങ് തുടങ്ങി

മുദ്ദു​ഗൗ എന്ന സിനിമയ്ക്ക് ശേഷം വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണ് അന്താക്ഷരി. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 08:20 PM IST
  • സുൽത്താൻ ബ്രദേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അൽ ജസ്സാം അബ്ദുൽ ജബ്ബറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
  • ചിത്രത്തിൽ സൈജു കുറുപ്പ് പോലീസ് വേഷത്തിലാണ് എത്തുന്നത്.
  • പ്രിയങ്ക നായർ, വിജയ് ബാബു, ബിനു പപ്പു, സുധി കോപ്പ, ശബരീഷ് വർമ്മ, കോട്ടയം രമേശ്, ജെന്നി പള്ളത്ത് തുടങ്ങിയവരും അന്താക്ഷരിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Antakshari: സൈജു കുറുപ്പ് ചിത്രം അന്താക്ഷരി സ്ട്രീമിങ് തുടങ്ങി

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം അന്താക്ഷരി ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യുകയായിരുന്നു. ഇന്ത്യക്ക് പുറത്ത് സിമ്പ്ലി സൗത്തിലൂടെ ചിത്രം റിലീസ് ചെയ്യും.

മുദ്ദു​ഗൗ എന്ന സിനിമയ്ക്ക് ശേഷം വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണ് അന്താക്ഷരി. സുൽത്താൻ ബ്രദേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അൽ ജസ്സാം അബ്ദുൽ ജബ്ബറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സൈജു കുറുപ്പ് പോലീസ് വേഷത്തിലാണ് എത്തുന്നത്. പ്രിയങ്ക നായർ, വിജയ് ബാബു, ബിനു പപ്പു, സുധി കോപ്പ, ശബരീഷ് വർമ്മ, കോട്ടയം രമേശ്, ജെന്നി പള്ളത്ത് തുടങ്ങിയവരും അന്താക്ഷരിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Saiju Govinda Kurup (@saijukurup)

 

Also Read: Antakshari Movie : 'പാട്ടിനൊപ്പം വേട്ടയും' അന്താക്ഷരി സിനിമയുടെ ട്രെയിലർ പുറത്ത്; റിലീസ് നേരിട്ട് ഒടിടിയിലൂടെ

 

സംവിധായകനായ വിപിൻ ദാസ് തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ബബ്ലു അജുവാണ്. സംഗീതം നിർവഹച്ചിരിക്കുന്നത് അങ്കിത് മേനോനാണ്. ജോൺ കുട്ടിയാണ് എഡിറ്റിങ്.

Also Read: Antakshari Movie OTT Release : ക്രൈം ത്രില്ലറുമായി സൈജു കുറുപ്പിന്റെ അന്താക്ഷരി എത്തുന്നു; റിലീസ് നേരിട്ട് ഒടിടിയിൽ

 

ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിന് ശേഷം സോണി ലിവിലൂടെ നേരിട്ട് റിലീസിന് ചെയ്യുന്ന ചിത്രമാണ് അന്താക്ഷരി. മമ്മൂട്ടിയുടെ പുഴു സിനിമയും സോണി ലിവിൽ നേരിട്ടെത്തും. പുഴുവിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

Trending News