Theeppori Benny: വേറിട്ട കഥാപാത്രമായി അര്‍ജുന്‍ അശോകന്‍; 'തീപ്പൊരി ബെന്നി'യുടെ ഫസ്റ്റ് ലുക്ക് എത്തി

Theeppori Benny first look: കൃഷിയും രാഷ്ട്രീയവുമെല്ലാം പ്രമേയമാക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോജി തോമസും രാജേഷ് മോഹനും ചേര്‍ന്നാണ്.  

Written by - Zee Malayalam News Desk | Last Updated : Apr 16, 2023, 04:34 PM IST
  • ഒരു കുല പഴവുമായി നടന്നു വരുന്ന അര്‍ജുന്‍ അശോകന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്.
  • ഒരു കര്‍ഷക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ ചിത്രമാണ് തീപ്പൊരി ബെന്നി.
  • ആശയപരമായി രണ്ട് തട്ടില്‍ നില്‍ക്കുന്ന അപ്പന്റേയും മകന്റേയും കഥയാണ് ചിത്രം പറയുന്നത്.
Theeppori Benny: വേറിട്ട കഥാപാത്രമായി അര്‍ജുന്‍ അശോകന്‍; 'തീപ്പൊരി ബെന്നി'യുടെ ഫസ്റ്റ് ലുക്ക് എത്തി

അര്‍ജുന്‍ അശോകന്‍ നായകനാകുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു കുല പഴവുമായി നടന്നു വരുന്ന അര്‍ജുന്‍ അശോകന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ജോജി തോമസ്സും രാജേഷ് മോഹനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഒരു കര്‍ഷക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ ചിത്രമാണ് തീപ്പൊരി ബെന്നി എന്ന് വ്യക്തമാക്കുന്ന ഫസ്റ്റ് ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും മകന്‍ തീപ്പൊരി ബെന്നിയുടേയും കഥയാണ് ചിത്രം പറയുന്നത്. വട്ടക്കുട്ടയില്‍ ചേട്ടായി എന്ന കഥാപാത്രമായി ജഗദീഷ് എത്തുമ്പോള്‍ മകന്‍ ബെന്നിയെ അര്‍ജുന്‍ അശോകനാണ് അവതരിപ്പിക്കുന്നത്.

ALSO READ: എന്ത് രസമാ വിളിക്കാൻ, പാച്ചു! ട്രെൻഡിങ് ആയി 'പാച്ചുവും അത്ഭുതവിളക്കും' ട്രെയിലർ

രാഷ്ട്രീയം, കൃഷി, പ്രണയം എന്നിവയ്‌ക്കൊപ്പം ആശയപരമായി രണ്ട് തട്ടില്‍ നില്‍ക്കുന്ന അപ്പന്റേയും മകന്റേയും കഥയാണ് തീപ്പൊരി ബെന്നി എന്ന ചിത്രം പറയുന്നത്. സാധാരണക്കാര്‍ ജീവിക്കുന്ന ഒരു ഗ്രാമ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച കൂടിയാകുന്ന ചിത്രം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് നിര്‍മ്മിക്കുന്നത്. ടി.ജി രവി, പ്രേംപ്രകാശ്, ഷാജു ശ്രീധര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീകാന്ത് മുരളി, റാഫി, ചക്കപ്പഴം ഫെയിം നിഷാ ബാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

 

സംഗീതം ശ്രീരാഗ് സജി, ഛായാഗ്രഹണം അജയ് ഫ്രാന്‍സിസ് ജോര്‍ജ്, എഡിറ്റിംഗ് സൂരജ് ഈ എസ്, കലാസംവിധാനം മിഥുന്‍ ചാലിശ്ശേരി, കോസ്റ്റ്യും ഡിസൈന്‍ ഫെമിന ജബ്ബാര്‍, മേക്കപ്പ് കിരണ്‍ രാജ്, മനോജ്.കെ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ കുടമാളൂര്‍ രാജാജി, ഫിനാന്‍സ് കണ്‍ട്രോളര്‍ ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജര്‍ എബി കോടിയാട്ട്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് രാജേഷ് മേനോന്‍, നോബിള്‍ ജേക്കബ്ബ് ഏറ്റുമാനൂര്‍, പ്രൊഡക്ഷന്‍ കണ്‍ടോളര്‍ അലക്‌സ് ഈ കുര്യന്‍. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ആണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. പി ആര്‍ ഒ വാഴൂര്‍ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News