Janaki Jaane Movie: അയാൾടെ കണ്ണിത്തിരി വലുതല്ലേ...? നവ്യാ നായരുടെ 'ജാനകി ജാനേ' പുതിയ ടീസർ

ജാനകി ജാനേ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസറാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. കോമഡി കലർന്ന ടീസറാണ് പങ്കുവെച്ചിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 16, 2023, 01:04 PM IST
  • ചിത്രത്തിൽ സൈജു കുറുപ്പ്, ഷറഫുദ്ദീൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
  • ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജാനകി ജാനേ.
Janaki Jaane Movie: അയാൾടെ കണ്ണിത്തിരി വലുതല്ലേ...? നവ്യാ നായരുടെ 'ജാനകി ജാനേ' പുതിയ ടീസർ

ഒരുത്തിക്ക് എന്ന ചിത്രത്തിന് ശേഷം നവ്യ നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനേ. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. വളരെയധികം പേടിയുള്ള ഒരാളായി ആണ് ചിത്രത്തിൽ നവ്യ നായർ എത്തുന്നത് എന്ന് ആദ്യത്തെ ടീസറിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. രണ്ടാമത്തെ ടീസറിലൂടെ അത് ഒന്നു കൂടി വ്യക്തമാക്കുന്നുണ്ട്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ടീസറുകളാണ് പുറത്തിരക്കിയിരിക്കുന്നത്. നവ്യാ നായരുടെ കഥാപാത്രത്തിന്റെ വിവാഹമാണ് രണ്ടാമത്തെ ടീസറിലെ വിഷയം. ഒരു കോമഡി എന്റർടെയ്നർ ആകും ജാനകി ജാനേ. 

ചിത്രത്തിൽ  സൈജു കുറുപ്പ്, ഷറഫുദ്ദീൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജാനകി ജാനേ. ഒരുത്തിയിലും സൈജു - നവ്യാ നായർ കോമ്പോ ആണ് പ്രേക്ഷകർ കണ്ടത്. അതിന് ശേഷം വീണ്ടും ഇരുവരും ജാനകി ജാനേയിലൂടെ ഒന്നിക്കുകയാണ്. അനീഷ് ഉപാസനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

ശ്യാമപ്രകാശ് എംഎസ് ആണ് ഛായാ​ഗ്രഹകൻ. എഡിറ്റർ നൗഫൽ അബ്ദുള്ള. കൈലാസ് മേനോൻ ആണ് സം​ഗീത സംവിധായകൻ. ജോണി ആന്റണി, ഷറഫുദീൻ, കോട്ടയം നസീർ, അനാർക്കലി മരിക്കാർ, ജോർജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോർഡി പൂഞ്ഞാർ, ഷൈലജ ശ്രീധരൻ, വിദ്യാ വിജയകുമാർ, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവർ ഷെരീഫ് എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. എഡിറ്റർ: നൗഫൽ അബ്ദുള്ള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രതീന, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ഡെസോം, സംഗീതം: കൈലാസ്, സിബി മാത്യു അലക്സ്, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ: സിബി മാത്യു അലക്സ്.

Also Read: Kanguva: ‘കങ്കുവ’; സൂര്യ-സിരുത്തൈ ശിവ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു; ടൈറ്റിൽ ടീസറിനായി ആകാംക്ഷയോടെ ആരാധകർ

പ്രൊഡക്ഷൻ ഡിസൈൻ: ജോതിഷ് ശങ്കർ, വേഷം: സമീറ സനീഷ്, ഓഡിയോഗ്രഫി : എം ആർ രാജകൃഷ്ണൻ, ചീഫ് അസോസിയേറ്റ്: രഘുരാമവർമ, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂർ, സഹ എഴുത്തുകാർ: അനിൽ നാരായണൻ, രോഹൻ രാജ്, ഡിഐ: ശ്രീജിത്ത് സാരംഗ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമാസ് , സബ്ടൈറ്റിലുകൾ : ജോമോൾ (ഗൗരി), അസോസിയേറ്റ് ഡയറക്ടർമാർ: റെമിസ് ബഷീർ, രോഹൻ രാജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: അനീഷ് നന്ദിപുലം, പിആർഒ: വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, സ്റ്റിൽ: ഋഷിലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻ: ഓൾഡ്മങ്ക്സ്, വിതരണം : കൽപക റിലീസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ് LLP.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News