നാട്ടിൻപുറത്തെ പ്രണയവിശേഷങ്ങളുമായി ആരോമലിന്റെ ആദ്യത്തെ പ്രണയം പൂർത്തിയായി

ചിത്രത്തിൽ നായകനാകുന്നത് കന്നട സിനിമയിലെ പോപ്പുലറായ യുവനടൻ സിദ്ദിഖ് സാമനാണ്

Written by - Zee Malayalam News Desk | Last Updated : Dec 15, 2022, 08:42 PM IST
  • ആരോമലിന്റെ ആദ്യത്തെ പ്രണയം മുബീൻ റൗഫാണ് സംവിധാനം ചെയ്യുന്നത്
  • ചിത്രത്തിൽ അമാന ശ്രീനി നായികയാകുന്നു
  • ചിത്രത്തിൽ സലിംകുമാർ , വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ എന്നിവരും കഥാപാത്രങ്ങളാകുന്നു
നാട്ടിൻപുറത്തെ പ്രണയവിശേഷങ്ങളുമായി ആരോമലിന്റെ ആദ്യത്തെ പ്രണയം പൂർത്തിയായി

നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരൻ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന വളരെ രസകരമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവബഹുല മുഹൂർത്തങ്ങളും കോർത്തൊരുക്കിയ " ആരോമലിന്റെ ആദ്യത്തെ പ്രണയം " ചിത്രീകരണം പൂർത്തിയായി. നിരവധി ആഡ് ഫിലിമുകളിലൂടെ ജനശ്രദ്ധ നേടിയ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുന്നത് കന്നട സിനിമയിലെ പോപ്പുലറായ യുവനടൻ സിദ്ദിഖ് സാമനാണ്. അമാന ശ്രീനി നായികയാകുന്ന ചിത്രത്തിൽ സലിംകുമാർ , വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ , റിഷി സുരേഷ്, റമീസ് കെ , ശിവപ്രസാദ്, മെൽബിൻ ,രവി എന്നിവരും കഥാപാത്രങ്ങളാകുന്നു. 

file

ബാനർ - ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സ് , സംവിധാനം - മുബീൻ റൗഫ് , ഛായാഗ്രഹണം - എൽദോ ഐസക്ക്, കഥ, തിരക്കഥ, സംഭാഷണം - മിർഷാദ് കയ്പമംഗലം, എഡിറ്റിംഗ് , കളറിസ്റ്റ് - അമരിഷ് നൗഷാദ്, ഗാനരചന - രശ്മി സുശീൽ, മിർഷാദ് കയ്പമംഗലം, അനൂപ് ജി, സംഗീതം - ചാൾസ് സൈമൺ, ശ്രീകാന്ത് ശങ്കരനാരായണൻ , ആലാപനം - കെ എസ് ഹരിശങ്കർ , ഹിഷാം അബ്ദുൾ വഹാബ്, അരവിന്ദ് വേണുഗോപാൽ, സച്ചിൻരാജ്, വിനോദ് കോവൂർ, ക്രിയേറ്റീവ് ഡയറക്ടർ - അമരിഷ് നൗഷാദ്, പ്രൊഡക്ഷൻ കൺട്രോളർ - റിയാസ് വയനാട്, പശ്ചാത്തലസംഗീതം - ശ്രീകാന്ത് ശങ്കരനാരായണൻ , കല-സിദ്ദിഖ് അഹമ്മദ്, ചമയം - ഷിജുമോൻ , കോസ്‌റ്റ്യും - ദേവകുമാർ എസ് , കാസ്റ്റിംഗ് ഡയറക്ടർ - റമീസ് കെ , ത്രിൽസ് - സജീർഖാൻ , മരയ്ക്കാർ , കോറിയോഗ്രാഫി - സാകേഷ് സുരേന്ദ്രൻ , സംവിധാന സഹായികൾ - സൂര്യൻ, അലൻ വർഗ്ഗീസ്, അനു എസ് പ്രസാദ്, ലൊക്കേഷൻ മാനേജർ - അനന്തകൃഷ്ണൻ , സ്‌റ്റുഡിയോ - ഫ്യൂച്ചർ വർക്ക്സ് മീഡിയ ഫാക്ടറി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - മുഹമ്മദ് ഫയസ് , അശ്വിൻ മോട്ടി, ഡിസൈൻസ് - അർജുൻ സി രാജ്, മീഡിയ ഫാക്ടറി , സ്റ്റിൽസ് - ബെൻസൻ ബെന്നി, പി ആർ ഓ - അജയ് തുണ്ടത്തിൽ .

file

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News