Bheemante Vazhi : ഭീമന്റെ വഴി പ്രൈം വീഡിയോയിൽ; ഡിസംബർ 30 നെത്തും

കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) ചെമ്പന്‍ വിനോദ് (Chemban Vinod Jose) എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Dec 29, 2021, 04:26 PM IST
  • ഡിസംബർ 30 നാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്.
  • ഡിസംബർ 3 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തീയേറ്ററുകളിൽ ലഭിച്ചത്.
  • കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) ചെമ്പന്‍ വിനോദ് (Chemban Vinod Jose) എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
  • 'തമാശ' എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ (Ashraf Hamsa) സംവിധാനം ചെയ്ത ചിത്രമാണ് ഭീമന്റെ വഴി.
Bheemante Vazhi : ഭീമന്റെ വഴി പ്രൈം വീഡിയോയിൽ;  ഡിസംബർ 30 നെത്തും

Kochi : കുഞ്ചാക്കോ ബോബന്റെ (Kunchko Boban) ഏറ്റവും പുതിയ ചിത്രം ഭീമന്റെ വഴി, ആമസോൺ പ്രൈമിൽ (Amazon Prime) എത്തുന്നു. ഡിസംബർ 30 നാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്. ഡിസംബർ 3 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തീയേറ്ററുകളിൽ ലഭിച്ചത്.

കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) ചെമ്പന്‍ വിനോദ് (Chemban Vinod Jose) എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. തമാശ' എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ (Ashraf Hamsa) സംവിധാനം ചെയ്ത ചിത്രമാണ് ഭീമന്റെ വഴി. ചെമ്പൻ വിനോദ് ജോസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ALSO READ: Bheemante Vazhippaattu| വഴിപ്പാട്ട് വൈറൽ, ഭീമൻറെ വഴിക്ക് ആരാധകരുടെ 100 മാർക്ക്

സുരാജ് വെഞ്ഞാറമ്മൂട്, ഭ​ഗത്, ചിന്നു ചാന്ദ്നി, വിൻസി അലോഷ്യസ്‍, ജിനോ, ബിനു പപ്പു, നസീർ സംക്രാന്തി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ALSO READ: 'Bheemante Vazhi' പുതിയ പോസ്റ്റര്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

 ജെല്ലിക്കെട്ടിന്റെ (Jellikkettu) ഛായാ​ഗ്രാഹകനായ ഗിരീഷ് ഗംഗാദരനാണ് ഭീമന്റെ വഴിയുടെയും ക്യാമറ (Cinematography) കൈകാര്യം ചെയ്തത്. മുഹ്‌സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണം നൽകുന്നു. കുഞ്ചാക്കോ ബോബൻ മുഖ്യവേഷത്തിലെത്തിയ നായാട്ടിന്റെ സം​ഗീത സംവിധായകനായിരുന്നു (Music Director) വിഷ്ണു വിജയ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News