ബ്രഹ്മാണ്ഡ ചിത്രം 'പുലിമുരുക'ന്‍റെ മേക്കിംഗ് വീഡിയോ പുറത്ത്

Last Updated : Oct 12, 2016, 06:14 PM IST
ബ്രഹ്മാണ്ഡ ചിത്രം 'പുലിമുരുക'ന്‍റെ മേക്കിംഗ് വീഡിയോ പുറത്ത്

മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുകന്‍’ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍, ഒരു ഡ്യൂപ്പുമില്ലാതെ ആക്ഷന്‍ രംഗങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വയ്ക്കുന്ന മോഹന്‍ലാലിന്‍റെ ദൃശ്യങ്ങളുമായി പുലിമുരുകന്‍റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. 

ചിത്രത്തിൽ ഗോപീസുന്ദർ ഈണം പകർന്ന തീം സോംഗിനൊപ്പമാണ് വിഡിയോ പുറത്തുവിട്ടത്. ആക്ഷന്‍ രംഗങ്ങള്‍ ഏറെയുളള ചിത്രത്തില്‍ ഡ്യൂപ്പിന്‍റെ സഹായത്തോടെയാണ് അത് ചിത്രികരിച്ചതെന്ന ആരോപണങ്ങളെ പൂര്‍ണമായും തളളിക്കളയുന്നതാണ് മേക്കിംഗ് വീഡിയോയിലുളളത്. 

ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്ന പീറ്റര്‍ ഹെയ്‌ന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ലാല്‍ അഭിനയിക്കുന്ന രംഗങ്ങള്‍ വീഡിയോയില്‍ കാണാം. സംവിധായകന്‍ വൈശാഖും ചിത്രത്തിന്‍റെ പലഘട്ടങ്ങളില്‍ ജീവന്‍ പണയം വെച്ചുള്ള ആക്ഷന്‍ ചെയ്തിട്ടുണ്ട്.

 

Trending News