Jayashree Ramaiah Suicide: ക​ന്ന​ഡ ന​ടി ജ​യ​ശ്രീ രാ​മ​യ്യ തൂങ്ങി മരിച്ച നിലയിൽ

 മഗഡി റോഡിലുള്ള വീട്ടിലാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.    

Written by - Zee Malayalam News Desk | Last Updated : Jan 25, 2021, 06:43 PM IST
  • ജയശ്രീ മോഡലിങ് രംഗത്തുനിന്നാണ് സിനിമയിലേക്ക് എത്തുന്നത്.
  • മാത്രമല്ല കന്നഡ ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥിയാ യിരുന്നു ജയശ്രീ.
  • 2020 ജൂലൈ 22 ന് താൻ വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​ണെ​ന്നും ഈ ​ന​ശി​ച്ച ലോ​ക​ത്തു നി​ന്ന് യാ​ത്ര പ​റ​യു​ക​യാ​ണെ​ന്നും ന​ടി സോ​ഷ്യ​ല്‍ ​മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത് ഏ​റെ വിവാദമായിരുന്നു.
Jayashree Ramaiah Suicide: ക​ന്ന​ഡ ന​ടി ജ​യ​ശ്രീ രാ​മ​യ്യ തൂങ്ങി മരിച്ച നിലയിൽ

ബാംഗളൂരു: പ്രമുഖ ക​ന്ന​ഡ ന​ടി​യും ബി​ഗ് ബോ​സ് താ​ര​വു​മാ​യ ജ​യ​ശ്രീ രാ​മ​യ്യ​യെ (Jayashree Ramaiah) വീട്ടിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മഗഡി റോഡിലുള്ള വീട്ടിലാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ  ജയശ്രീ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ്. 

ജയശ്രീ (Jayashree Ramaiah) മോഡലിങ് രംഗത്തുനിന്നാണ് സിനിമയിലേക്ക് എത്തുന്നത്.  മാത്രമല്ല കന്നഡ ബിഗ് ബോസ് (Kannada Bigg Boss) സീസൺ 3 മത്സരാർത്ഥിയാ യിരുന്നു ജയശ്രീ.  2020 ജൂലൈ 22 ന് താൻ വി​ഷാ​ദ​രോ​ഗ​ത്തി​ന് (Depression) അ​ടി​മ​യാ​ണെ​ന്നും ഈ ​ന​ശി​ച്ച ലോ​ക​ത്തു നി​ന്ന് യാ​ത്ര പ​റ​യു​ക​യാ​ണെ​ന്നും ന​ടി സോ​ഷ്യ​ല്‍ ​മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത് ഏ​റെ വിവാദമായിരുന്നു.  വിഷയം ച​ര്‍​ച്ച​യാ​യ​തിനെ തുടർന്ന് താ​രം പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്യു​ക​യും താ​ന്‍ സു​ര​ക്ഷി​ത​യാ​ണെ​ന്ന് കു​റി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Also Read: VJ Chithra Suicide Case: നടിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ഓഡിയോ പുറത്ത്

എന്നാൽ താനിതെല്ലാം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ലയെന്നും തനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളില്ലയെന്നും. പക്ഷേ വിഷാദവുമായി പൊരുതാന്‍ സാധിക്കുന്നില്ലെന്നും തന്റെ മരണം മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി ജൂലൈ 25 ന് താരം ഫെയ്‌സ്ബുക്ക് ലൈവിലൂടെ (Facebook Live) ആരാധകരുമായി സംസാരിച്ചിരുന്നു.  വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങളിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും കുട്ടിക്കാലം മുതല്‍ വഞ്ചിക്കപ്പെട്ടിരുന്നുവെന്നും അതില്‍ നിന്നും പുറത്തുകടക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും ജയശ്രീ വ്യക്തമാക്കിയിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News