Bigg Boss Malayalam Season 4 : ബിഗ് ബോസ് സീസൺ 4 24*7 സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ഹോട്ട്സ്റ്റാർ

മാർച്ച് 27 മുതലാണ് ബിഗ് ബോസ് മലയാളം സീസൺ 4 ആരംഭിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2022, 05:16 PM IST
  • റിയാലിറ്റി ഷോയുടെ പുതിയ പ്രോമോയും പുറത്ത് വിട്ടു.
  • മാർച്ച് 27 മുതലാണ് ബിഗ് ബോസ് മലയാളം സീസൺ 4 ആരംഭിക്കുന്നത്.
  • ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 ക്കും, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കും പരിപാടി സംപ്രേക്ഷണം ചെയ്യും.
 Bigg Boss Malayalam Season 4 : ബിഗ് ബോസ് സീസൺ 4 24*7 സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ഹോട്ട്സ്റ്റാർ

Kochi : ബിഗ് ബോസ് മലയാളം സീസൺ 4 ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്ട്സ്റ്റാറിൽ 24 മണിക്കൂറുകളും സംപ്രേക്ഷണം ചെയ്യും. റിയാലിറ്റി ഷോയുടെ പുതിയ പ്രോമോയും പുറത്ത് വിട്ടു. മാർച്ച് 27 മുതലാണ് ബിഗ് ബോസ് മലയാളം സീസൺ 4 ആരംഭിക്കുന്നത്. ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 ക്കും, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്കും പരിപാടി സംപ്രേക്ഷണം ചെയ്യും. ഇപ്പോൾ ഷോയിലെ മത്സരാർത്ഥികൾ ആരൊക്കെയായിരിക്കുമെന്നതാണ് ചർച്ച ആയിരിക്കുന്നത്.

നടി ലക്ഷ്മി പ്രിയ, നടൻ റിയാസ് ഖാൻ, ബഡായി ബംഗ്ലാവിൽ അമ്മായി ആയി എത്തിയ പ്രസീത മേനോൻ എന്നിവരുടെയൊക്കെ പേരുകൾ ഉയർന്ന കേൾക്കുന്നുണ്ട്. ഔദ്യോഗികമായ പട്ടിക ഇനിയും പുറത്ത് വന്നിട്ടില്ല. അതിനോടൊപ്പം ഗായകൻ ശ്രീനാഥ്, നടൻ നിഷാന്ത് സാഗർ തുടങ്ങിയവരും എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ബിഗ് ബോസിന്റെ പുതിയ സീസണിനായി കാത്തിരിക്കുന്നത്.

ALSO READ: Pathan: ഇന്ത്യയിൽ ആകെ ഒരു കോടിയോളം പേർ, ആരാണ് യഥാർഥ പഠാന്മാർ?

അതിനിടെ പുറത്ത് വന്ന പ്രോമോ വളരെയധികം ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തത കാഴ്ചപാടുകളും,  നിലപാടുകളുമുള്ള മത്സരാർത്ഥികളെയാണ് ഷോയിലേക്ക് എത്തിക്കുന്നതെന്ന് പ്രൊമോയിൽ വ്യക്തമാക്കിയി. ഷോയുടെ അറിയിപ്പ് വന്നത് മുതൽ മോഹൻലാൽ അവതാരകനായി എത്തില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടയായിരുന്നു. പകരം സുരേഷ് ഗോപി എത്തുമെന്നും അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ പ്രോമോ വന്നതോടെ ഈ സംശയങ്ങൾ മാറുകയായിരുന്നു. മോഹൻലാൽ തന്നെ അവതാരകനായി എത്തുമെന്ന് ഇതോടെ ഉറപ്പായി. 

അതിനിടയിൽ തങ്ങൾ ബിഗ് ബോസ് മലയാളം സീസൺ 4 ൽ എത്തില്ലെന്ന് അറിയിച്ച് കൊണ്ട് ചില താരങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരം ജിഷിന് മോഹൻ താൻ ഇത്തവണ ബിഗ് ബോസ്സിൽ എത്തില്ലെന്ന് അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. തനിക്ക് ബിഗ് ബോസിൽ നിന്ന് കാളുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും കേൾക്കുന്നതൊക്കെയും അഭ്യൂഹങ്ങൾ മാത്രമാണെന്നും ജിഷിന് മോഹൻ പറഞ്ഞതായി ഇ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News