Bigg Boss Malayalam Season 5 : ബിഗ് ബോസ് സീസൺ 5 ആരംഭിക്കാൻ ഇനി 4 നാൾ; മത്സരാർത്ഥികളെ കുറിച്ചുള്ള സൂചനകൾ നൽകി മോഹൻലാൽ

കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ബി​ഗ് ബോസ് സീസൺ 5  മാർച്ച് 26 ന് ലോഞ്ച് ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 03:41 PM IST
  • കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ബി​ഗ് ബോസ് സീസൺ 5 മാർച്ച് 26 ന് ലോഞ്ച് ചെയ്യും.
  • മാർച്ച് 26 വൈകിട്ട് 7 മണി മുതലാണ് ഉദ്ഘാടന എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്.
  • ഇപ്പോൾ മത്സരാർത്ഥികളെ കുറിച്ചുള്ള സൂചനകൾ നൽകി കൊണ്ടുള്ള പ്രോമോകളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
  • ഇത്തവണ ഒരു ലോക വുഷു ചാമ്പ്യനും പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ വിജയിച്ച ശക്തയായ ഒരു വനിതയും ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
Bigg Boss Malayalam Season 5 : ബിഗ് ബോസ് സീസൺ 5 ആരംഭിക്കാൻ ഇനി 4 നാൾ; മത്സരാർത്ഥികളെ കുറിച്ചുള്ള സൂചനകൾ നൽകി മോഹൻലാൽ

ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിക്കാൻ ഇനി നാല് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ബി​ഗ് ബോസ് സീസൺ 5  മാർച്ച് 26 ന് ലോഞ്ച് ചെയ്യും. മാർച്ച് 26 വൈകിട്ട് 7 മണി മുതലാണ്  ഉദ്ഘാടന എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്. ഇപ്പോൾ മത്സരാർത്ഥികളെ കുറിച്ചുള്ള സൂചനകൾ നൽകി കൊണ്ടുള്ള പ്രോമോകളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഇത്തവണ ഒരു ലോക വുഷു ചാമ്പ്യനും പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ വിജയിച്ച ശക്തയായ ഒരു വനിതയും ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

ബാറ്റിൽ ഓഫ് ദി ഒർജിനൽസ് എന്ന ടാഗ് ലൈനോട് കൂടിയാണ് ഇത്തവണ ബി​ഗ് ബോസ് സീസൺ 5 എത്തുന്നത്. എല്ലാ ദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ  24 x 7 സംപ്രേക്ഷണം ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും ഉണ്ടാകും. മോഹൻലാൽ തന്നെയാണ് ഇത്തവണയും ബി​ഗ് ബോസിന്റെ അവതാരകൻ. കേരളക്കരയാകെ കാത്തിരിക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ 5നായി. ആരൊക്കെയാകും പുതിയ സീസണിലെ മത്സരാർത്ഥി, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുണ്ടാകുമോ തുടങ്ങി ഒരുപാട് ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസിലുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

 

വളരെ വ്യത്യസ്തമായ പ്രോമോയാണ് ഇതുവരെ പങ്കുവെച്ചിട്ടുള്ളത്. സീസൺ 5ന്റെ ഒരു പ്രോമോ  ഫെബ്രുവരി അവസാനം പുറത്തുവിട്ടിരുന്നു, പ്രോമോയിൽ ഷൂട്ടിം​ഗ് ലൊക്കേഷനിൽ ഇരിക്കുന്ന മോഹൻലാലിനോട് മൂന്ന് പെൺകുട്ടികൾ വന്ന് ബി​ഗ് ബോസിനെ കുറിച്ച് ചോദിക്കുന്നതാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എത്ര ജിമ്മൻമാർ കാണും, ഏതെങ്കിലും കലിപ്പൻ ഡോക്ടർ ഇത്തവണയും കാണുമോ ? എന്നൊക്കെയാണ് സീസൺ 5നെ കുറിച്ച് പെൺകുട്ടികൾ ചോദിക്കുന്നത്. ഒറിജിനൽ ആൾക്കാരാണ് വരാൻ പോകുന്നതെന്നാണ് ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി. 'തീ പാറും... വെയ്റ്റ് ആൻഡ് സീ' എന്നും മോഹൻലാൽ പെൺകുട്ടികളോട് പറയുന്നു. ഓരോ സീസണുകൾ കഴിയുന്തോറും കൂടുതൽ എക്സൈറ്റിങ്ങും ചലഞ്ചിങ്ങും ആകുകയാണ് ബി​ഗ് ബോസെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. 

ഫെബ്രുവരി 15ന് ഏഷ്യാനെറ്റിൽ വൈകിട്ടത്തെ പരിപാടികൾക്കിടെയാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ഉടൻ വരുന്നുവെന്ന് അറിയിച്ചുകൊണ്ട് ഷോയുടെ ലോഗോ അവതരിപ്പിച്ചത്. ഭാരതി എയർടെല്ലിന്റെ 5ജി പ്ലസാണ് ഷോയുടെ പ്രധാന സ്പോൺസർ ഒപ്പം സ്വയംവര സിൽക്സും ഇന്ത്യ ഗേറ്റും ഡാസ്ലർ എറ്റേണലും സഹസ്പോൺസർമാരായി പങ്കുചേരും.

കഴിഞ്ഞ വർഷത്തെ പോലെ തന്നെ മുംബൈയിലാണ് സെറ്റിട്ടിരിക്കുന്നത്. ഇത്തവണ സർപ്രൈസായി ബിഗ് ബോസ് നൽകുന്നത് മത്സരാർഥികളുടെ കൂട്ടത്തിൽ പൊതുജനത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നുണ്ട്. അത് എങ്ങനെയാണെന്നുള്ള നടപടിക്രമങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News