Bigg Boss Malayalam Season 6: ആദ്യ മിഡ് വീക്ക് എവിക്ഷനുമായി ബിഗ് ബോസിന്‍റെ സര്‍പ്രൈസ്; ശ്രീതു പുറത്ത്

Bigg Boss Malayalam Season 6 Latest Updates: സഹമത്സരാര്‍ഥികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടുള്ള ഒരു അപ്രതീക്ഷിത പ്രഖ്യാപനമായിരുന്നു ഇതെന്നതിൽ സംശയമില്ല. 

Written by - Ajitha Kumari | Last Updated : Jun 14, 2024, 09:52 AM IST
  • ആദ്യ മിഡ് വീക്ക് എവിക്ഷനുമായി ബിഗ് ബോസ് മലയാളം സീസണ്‍ 6
  • ഫിനാലെയ്ക്ക് വെറും രണ്ടു ദിനങ്ങള്‍ മാത്രം ബാക്കി നിൽക്കെയാണ് ബിഗ് ബോസിൽ ഇങ്ങനൊരു സർപ്രൈസ്
  • ഇതോടെ മത്സരത്തില്‍ തുടരുന്നവരുടെ എണ്ണം അഞ്ചായിട്ടുണ്ട്
Bigg Boss Malayalam Season 6: ആദ്യ മിഡ് വീക്ക് എവിക്ഷനുമായി ബിഗ് ബോസിന്‍റെ സര്‍പ്രൈസ്; ശ്രീതു പുറത്ത്

Bigg Boss Malayalam Season 6: ആദ്യ മിഡ് വീക്ക് എവിക്ഷനുമായി ബിഗ് ബോസ് മലയാളം സീസണ്‍ 6. ഫിനാലെയ്ക്ക് വെറും രണ്ടു ദിനങ്ങള്‍ മാത്രം ബാക്കി നിൽക്കെയാണ് ബിഗ് ബോസിൽ ഇങ്ങനൊരു സർപ്രൈസ്.  ഇതോടെ മത്സരത്തില്‍ തുടരുന്നവരുടെ എണ്ണം അഞ്ചായിട്ടുണ്ട്. അര്‍ജുന്‍, ജിന്‍റോ, ജാസ്മിന്‍, അഭിഷേക്, ഋഷി, ശ്രീതു എന്നിവരായിരുന്നു മത്സരത്തില്‍ തുടര്‍ന്നിരുന്ന ആറ് മത്സരാർത്ഥികൾ.

Also Read: ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെ ജൂൺ 16 ന്; വിജയി ഈ അഞ്ചിലൊരാൾ!

ഇന്നലെ രാത്രി 10:45 ഓടെ എല്ലാവരും ലിവിംഗ് റൂമിലേക്ക് എത്താന്‍ ആവശ്യപ്പെട്ട ബിഗ് ബോസ്  ഫിനാലെ അടുത്തിരിക്കെ ഇന്ന് ഒരു എവിക്ഷന്‍ ഉണ്ടാവുന്ന കാര്യം അറിയിക്കുകയായിരുന്നു. ഈ സമയം പുറത്ത് മഴയായിരുന്നതു കൊണ്ട് സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന കുടകള്‍ എടുത്തുകൊണ്ട് മത്സരാര്‍ത്ഥികളായ ആറ് പേരും ഗാര്‍ഡന്‍ ഏരിയയിലേക്ക് എത്താന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു.

Also Read: 22 വയസിൽ കുവൈറ്റിലെത്തി ആസ്തി നാലായിരം കോടി; ആരാണ്‌ NBTC ഗ്രൂപ്പിൻ്റെ ഉടമ? അറിയാം

 

ഓരോരുത്തര്‍ക്കും അരികില്‍ സ്ഥാപിച്ചിരുന്ന സ്റ്റാന്‍ഡുകളിലെ റിബണ്‍ കൗണ്ട് ഡൗണ്‍ പറഞ്ഞ് തീരുമ്പോള്‍ വലിച്ച് എടുക്കാനായിരുന്നു ബിഗ് ബോസിന്റെ നിര്‍ദേശം. റിബണ്‍ വലിക്കുമ്പോള്‍ അടിഭാഗം തുറക്കുന്ന ഒരു വൃത്താകൃതിയിലുള്ള കണ്ണാടി പെട്ടിക്കുള്ളില്‍ ഓരോരുത്തരുടെ ചിത്രവും ഒപ്പം അവരുടെ പ്രേക്ഷക വിധിയും ഉണ്ടായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അര്‍ജുന്‍, ഋഷി, ജാസ്മിന്‍, ജിന്‍റോ, അഭിഷേക് എന്നിവര്‍ സേവായി ശ്രീതു എവിക്റ്റ് ആവുകയും ചെയ്തു. ഇതോടെ പ്രേക്ഷകവിധി പ്രകാരം ശ്രീതു പുറത്തായതായി ബിഗ് ബോസ് പ്രഖ്യാപനം നടത്തി. സഹമത്സരാര്‍ഥികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടുള്ള ഒരു അപ്രതീക്ഷിത പ്രഖ്യാപനമായിരുന്നു ഇതെന്നതിൽ സംശയമില്ല. 

Also Read: വ്യാഴത്തിൻ്റെ രാശിമാറ്റം: ഇന്ന് മുതൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം!

 

100 ദിവസങ്ങൾ അടുക്കുന്ന ഈ ഷോയിൽ ആഴ്ചകളും മാസങ്ങളും പിന്നിട്ടാലും ഒരുപിടിയും തരാത്ത ചില മത്സരാർത്ഥികൾ ഉണ്ടാകാറുണ്ട്. വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാതെ അനാവശ്യമായി ഒരു കാര്യങ്ങളിലും ഇടപെടാതെ തങ്ങളുടേതായ ലോകത്ത് കഴിയുന്ന ചിലർ. എന്നാൽ ഇവർക്ക് സ്ക്രീൻ പ്രെസൻസ് ആവശ്യം പോലെ കിട്ടുകയും ചെയ്യും. അത്തരത്തിലൊരു മത്സരാർത്ഥിയായിരുന്നു ശ്രീതു. ശരിക്കും പറഞ്ഞാൽ ഈ സീസണിൽ ഹേറ്റേഴ്സ് ഒട്ടും ഇല്ലാത്ത മത്സരാർത്ഥികളിൽ ഒരാണ് ശ്രീതുവെന്ന് നിഃസംശയം പറയാം. ശ്രീതു ഇന്നലെ ബിഗ് ബോസിൽ നിന്നും ഔട്ട് ആയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 6 ൽ ഏറ്റവും കുടുതൽ പേർക്ക് പരിചിതമായ മുഖം ആയിരുന്നു ശ്രീതുവിന്റേത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത അമ്മയറിയാതെ എന്ന സീരിയലിൽ അലീന ടീച്ചർ ആയെത്തിയായിരുന്നു  ശ്രീതു പ്രേക്ഷക ശ്രദ്ധനേടിത്. 

Also Read:  'ഗബ്രിയെ ഇഷ്ടമാണ് പക്ഷെ.. ഇഷ്ടം പ്രേമത്തിലെത്താതെ നോക്കുന്നു' ജാസ്മിന്റെ വാക്കുകൾ വൈറൽ!

2020 ൽ ആയിരുന്നു ആ സീരിയൽ. ഈ നേട്ടം ബിഗ് ബോസിലും ശ്രീതുവിനെ തുണച്ചു എന്നുവേണം പറയാൻ. ആദ്യദിനം മുതൽ പ്രേക്ഷകർ ശ്രീതുവിനെ ഏറ്റെടുത്തുവെങ്കിലും ബിഗ് ബോസ് എന്ന ഷോയെ സംബന്ധിച്ച് പരിചിതമായ മുഖം മാത്രം പോര. ഗെയിമിലും സ്ട്രാറ്റജികളിലും ആക്ടീവും മെന്റൽ ഗെയിമറും ഒക്കെ ആകണം. അക്കാര്യത്തിൽ ശ്രീതു ശരിക്കും ഒരു പരാജയം ആയിരുന്നു എന്ന് പറയാം.  എന്തുകൊണ്ട് ശ്രീതു ടോപ് ഫൈവിൽ എത്തിയില്ല എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം ഒരു ബിഗ് ബോസ് മെറ്റീരിയൽ ആണെന്നോ ഗെയിമർ ആണന്നോ തെളിയിക്കാൻ ശ്രീതുവിന് ഇതുവരെയും സാധിച്ചിട്ടില്ല എന്നതു തന്നെയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News