ഡോ റോബിൻ രാധാകൃഷ്ണനും ബ്ലെസ്ലിയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ബിഗ് ബോസ് വിജയി ദിൽഷ പ്രസന്നൻ. ഇനിയും തനിക്ക് അനുഭവിക്കാൻ വയ്യ ഇതിന് നടുവിൽ നിന്ന് ഒരു പാവയെ പോലെ തള്ളി കളിക്കാനും തനിക്കാവില്ലെന്നും ദിൽഷ തൻറെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
തനിക്ക് വരുന്ന വോയ്സ് മെസ്സേജുകളിലും താൻ ആണ് കുറ്റക്കാരിയെന്ന പോലെയാണ് ആളുകൾ സംസാരിക്കുന്നത്. മറ്റൊരു കൂട്ടർ റോബിൻ ഫാൻസ് തനിക്ക് വോട്ട് ചെയ്തിട്ടാണ് താൻ ടൈറ്റിൽ വിന്നറായത് എന്ന് പറയുന്നു. താൻ ആരോടും വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ബിഗ്ബോസ് വീട്ടിൽ 100 ദിവസം നിന്നത് എല്ലാ ടാസ്കിലും പാർട്ടിസിപ്പേറ്റ് ചെയ്ത് തന്നെയാണ്. അത് ഫിസിക്കലി ആയാലും മെൻറലി ആയാലും താൻ എല്ലാത്തിലും പങ്കെടുത്തിട്ടുണ്ടെന്നും ദിൽഷ പറയുന്നു.
എല്ലാ അഭിമുഖങ്ങളിലും ബ്ലെസ്ലിയെ കുറിച്ചോ ഡോക്ടറിനെ കുറിച്ചോ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ജെനുവിനായി ഒരു ഉത്തരം ഞാൻ കൊടുത്തിട്ടില്ല. അത് മൂലം ബ്ലെസ്ലിക്കോ ഡോക്ടറിനോ മോശമായി ഒന്നും ഉണ്ടാവരുത് എന്ന് കരുതി. ബിഗ് ബോസിലെ ആ വീഡിയോയെ പറ്റി പുറത്തിറങ്ങുമ്പോൾ തന്നെ മോശമായി കാണിക്കരുതെന്ന് ബ്ലെസ്ലി പറഞ്ഞിരുന്നു.
ഡോക്ടറിനെയും ബ്ലെസ്ലിയെയും ഞാൻ എതിർത്ത് സംസാരിച്ചിട്ടില്ല. ആ ബന്ധത്തിന് ഞാൻ മാത്രം വാല്യു ചെയ്തിട്ടുള്ളു എന്നതാണ് സത്യം. എനിക്കെതിരെ ഇത്രയൊക്കെ സംഭവിച്ചിട്ടും രണ്ട് പേരും എനെ ഒന്ന് സപ്പോർട്ട് ചെയ്തിട്ടു പോലുമില്ല. എന്നെ രണ്ട് പേരും ചേർന്ന് തട്ടി കളിക്കുകയാണ്. നിങ്ങൾ പറയുന്നുണ്ടല്ലോ യെസ് പറയൂ നോ പറയൂ. എനിക്ക് ഡോക്ടറിനോട് ഒരു ചെറിയ ഇഷ്ടമുണ്ട് അത് പ്രണയമാണോ എന്ന് പോലും അറിയില്ല. തനിക്ക് സമയം വേണമെന്ന് ഡോക്ടറോട് പറഞ്ഞിരുന്നതായും ദിൽഷ വീഡിയോയിൽ പറയുന്നു.
ദയവ് ചെയ്ത് തന്നെ ഇതിലേക്ക് വലിച്ചിഴക്കരുത്.50 ലക്ഷത്തിലും ട്രോഫിയിലും കണ്ട് മയങ്ങുന്ന ആളല്ല ഞാൻ. നിങ്ങൾക്ക് വേണമെങ്കിൽ അതിൽ നിന്നും ഷെയർ ഞാൻ തരാം അക്കൌണ്ട് ഡീറ്റേയിൽസ് അയച്ച് തന്നാൽ മതി.തൻറെ വിഷമത്തിലും സങ്കടത്തിലും ഒപ്പം നിന്ന തൻറെ ജനങ്ങളോട് നന്ദിയുണ്ടെന്നും തനിക്കൊപ്പം നിന്ന ദിൽഷ ആർമിക്കും നന്ദിയുണ്ടെന്നും ദിൽഷ പ്രസന്നൻ വീഡിയോയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...