Visudha Mejo : "ഒറ്റമുണ്ട് പുണർന്ന്"; ജാസി ഗിഫ്റ്റും വൈക്കം വിജയലക്ഷ്മിയും ഒന്നിച്ച വിശുദ്ധ മെജോയിലെ ഗാനമെത്തി

VIsudha Mejo Song : ഈ ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് സുഹൈല്‍ കോയയാണ്.  ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്.

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 12:17 PM IST
  • ഒറ്റമുണ്ട് പുണർന്ന് എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകർ ജാസി ഗിഫ്റ്റും, വൈക്കം വിജയലക്ഷ്മിയും ഒന്നിച്ച് ആലപിച്ചിരിക്കുന്നു ഗാനമാണിത്.
  • ഈ ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് സുഹൈല്‍ കോയയാണ്.
    ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്.
 Visudha Mejo : "ഒറ്റമുണ്ട് പുണർന്ന്"; ജാസി ഗിഫ്റ്റും വൈക്കം വിജയലക്ഷ്മിയും ഒന്നിച്ച വിശുദ്ധ മെജോയിലെ ഗാനമെത്തി

കൊച്ചി  : മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വിശുദ്ധ മെജോയിലെ ഗാനം പുറത്തുവിട്ടു. ഒറ്റമുണ്ട് പുണർന്ന് എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകർ  ജാസി ഗിഫ്റ്റും, വൈക്കം വിജയലക്ഷ്മിയും ഒന്നിച്ച് ആലപിച്ചിരിക്കുന്നു ഗാനമാണിത്. ഈ ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്.

കിരൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശുദ്ധ മെജോ. പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ കഥയും, തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡിനോയ് പൗലോസാണ്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജോമോൻ ടി ജോണാണ്. എഡിറ്റിങ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ് .

ALSO READ: Jaladhara Pumpset Movie: ചിരി പടർത്താൻ ഉര്‍വ്വശിയും ഇന്ദ്രന്‍സും വരുന്നു; ജലധാര പമ്പ് സെറ്റിന് തുടക്കമായി

അഡീഷണൽ വോക്കൽസ് - ജസ്റ്റിൻ വർഗീസ്, സംഗീതം - അനൂപ് നിരിച്ചൻ, ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, സിദ്ധാർത്ഥൻ, ശബ്ദമിശ്രണം: വിഷ്ണു സുജാതൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് ഷൊർണൂർ, വസ്ത്രലങ്കാരം:  റാഫി കണ്ണാടി പറമ്പ്, മേക്കപ്പ്: സിനൂപ് രാജ്, കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം,  സ്റ്റിൽ: വിനീത് വേണുഗോപാലൻ, ഡിസൈനുകൾ: യെല്ലോടൂത്ത്സ്

മാത്യു തോമസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം പ്രകാശൻ പറക്കട്ടെ ആയിരുന്നു.  ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിച്ച് നവാഗതനായ ഷഹദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മാത്യു തോമസ് അവതരിപ്പിക്കുന്ന ദാസൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. സ്‌കൂളിൽ പോകുമെങ്കിലും ക്ലാസിൽ  കയറാത്ത ഉഴപ്പനായ ദാസനും അവന്റെ കൂടെ ഉഴപ്പിനടക്കുന്ന ഒരു കൂട്ടുകാരനിലൂടെയുമാണ് സിനിമ ആരംഭിക്കുന്നത്. ഒരു ഗ്രാമത്തിൽ നടക്കുന്ന ഒരു മിഡിൽ ക്ലാസ് കുടുംബത്തിന്റെ കഥയാണ് പ്രകാശൻ പറക്കട്ടെ.

ഹിറ്റ് മേക്കേഴ്സ് എന്റർടെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നിവയുടെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നായിരുന്നു നിർമാണം. പ്രകാശനായി ദിലീഷ് പോത്തൻ സ്വതസിദ്ധമായ തൻറെ അഭിനയത്തിലൂടെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. സൈജു കുറുപ്പും നിഷ സാരംഗും മികച്ച് നിൽക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News