Thalavan Movie: തലവനാര്? ബിജു മേനോനൊ ആസിഫ് അലിയോ? ട്രെയിലർ പുറത്ത്

Thalavan Movie Trailer: ആസിഫ് അലിയും ബിജു മേനോനും പോലീസ് ഓഫീസർമാരായി നേർക്കുനേർ നിന്ന് പോരടിക്കുന്ന ചിത്രമാണിത്.   

Written by - Zee Malayalam News Desk | Last Updated : May 16, 2024, 07:10 PM IST
  • മേയ് 24-ന് ചിത്രം തീയറ്ററുകളില്‍ എത്തും.
  • ശരത് പെരുമ്പാവൂർ ,ആനന്ദ് തേവർ കാട്ട് എന്നിവരുടേതാണ് തിരക്കഥ.
  • ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Thalavan Movie: തലവനാര്? ബിജു മേനോനൊ ആസിഫ് അലിയോ? ട്രെയിലർ പുറത്ത്

ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്. ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണിത്. പൂർണ്ണമായും പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പശ്ചാത്തലത്തിലൂടെ അവിടുത്തെ കേസ്സുകളും, കിടമത്സരങ്ങളും, ഈഗോ ക്ലാഷുമെല്ലാം കോർത്തിണക്കിയാണ്  തലവൻ്റെ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. ശരത് പെരുമ്പാവൂർ ,ആനന്ദ് തേവർ കാട്ട് എന്നിവരുടേതാണ് തിരക്കഥ.  മേയ് 24-ന് ചിത്രം തീയറ്ററുകളില്‍ എത്തും. 

ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെ ഓരോ രംഗങ്ങളും ചേർത്താണ് ഈ ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ട്രെയിലറിലൂടെ മനസ്സിലാക്കാൻ കഴിയും. ബിജു മേനോനും. ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ തലവൻ ആരാണന്നുള്ള ആകാംഷ പ്രേകകർക്കു വിട്ടു നൽകിക്കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായണനും സിജോ സെബാസ്റ്റ്യനുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ALSO READ: ജീത്തു ജോസഫ് ചിത്രത്തിൽ നായകൻ ഫഹദ്; പുതിയ ചിത്രം അനൗൺസ് ചെയ്തു

ഒരു കേസന്വേഷണം രണ്ടു പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്നതും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങളായ: ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ ,മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ,.. ദിനേശ്, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്. 

 

ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് -സൂരജ്.ഈ.എസ്. കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റും - ഡിസൈൻ - ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാഗർ. സംഗീതം - ജിസ്ജോയ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌ - ഷെമീജ് കൊയിലാണ്ടി. പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ. സെൻട്രൽപിക്ച്ചേഴ്‌സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News