ന്യൂ ഡൽഹി : ബോളിവുഡ് നടി സ്വര ഭാസ്കറും സമാജ്വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദും തമ്മിൽ വിവാഹിതരായി. ലളിതമായ ചടങ്ങുകളോടെ സ്പെഷ്യൽ മാര്യേജ് ആക്ട പ്രകാരമാണ് ഇരുവരും വിവാഹതരായത്. എസ്പിയുടെ യുവജൻ സഭ അധ്യക്ഷനാണ് ഫഹദ്. സ്വര ട്വിറ്ററിലൂടെയാണ് തങ്ങളുടെ വിവാഹ വിശേഷം അറിയിക്കുന്നത്. തുടർന്ന് ഇരുവരുടെ വിവാഹ വാർത്ത ഇന്റർനെറ്റിൽ വലിയതോതിലാണ് ചർച്ചയായിരിക്കുന്നത്.
ബോളിവുഡിൽ ആഘോഷപൂർവ്വമായി വിവാഹചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ അവയ്ക്കെല്ലാം വിപരീതമായി തന്റെ കല്യാണം നടത്തികൊണ്ടാണ് സ്വര വ്യത്യസ്തയാകുന്നുത്. ജനുവരി ആറിനാണ് സ്വര സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനായി അപേക്ഷ സമർപ്പിക്കുന്നത്. വളരെ ലളിതമായി വിവാഹം നടത്താമെന്ന് കാണിച്ച് തന്ന ബോളിവുഡ് താരത്തെയും പങ്കാളിയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിക്കുന്നത്.
ALSO READ : Dr Robin - Arati Podi Engagement: 'സ്വപ്ന നിമിഷം'; റോബിൻ-ആരതി വിവാഹ നിശ്ചയ ചിത്രങ്ങൾ
एक्ट्रेस स्वरा भास्कर ने शादी कर ली है। उन्होंने पॉलिटिकल एक्टिविस्ट फहाद अहमद संग कोर्ट मैरिज की है। #SwaraBhasker pic.twitter.com/yg1PlUrUSn
— Rahul Chauhan (@chauhanrahullll) February 16, 2023
Swara Bhasker announced her wedding with political activist Fahad Ahmad. The Veere Di Wedding actress shared that the couple had registered their wedding in court on January 6, 2023, under the Special Marriage Act.#SwaraBhasker #FahadAhmad pic.twitter.com/9LbnGQrsyq
— Rakesh Zala (@420Roxxy) February 16, 2023
വർഷങ്ങൾക്ക് മുമ്പ് ഒരു രാഷ്ട്രീയ പരിപാടിയിലൂടെയാണ് സ്വരയും ഫഹദും തമ്മിൽ പരിചയത്തിലാകുന്നത്. അന്ന് മുതലുള്ള ഓർമ്മകൾ എല്ലാം കോർത്തിണിക്കിയുള്ള ചിത്രങ്ങൾ കൊണ്ടുള്ള വീഡിയോയും നടി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...