മെൽബൺ : റിലീസ് തിയേറ്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുമായി മമ്മൂട്ടിയുടെ ഭ്രമയുഗം ആസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ആദ്യ ദിനം തന്നെ പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ആസ്‌ട്രേലിയയിൽ മാത്രം 42 തിയേറ്ററുകൾ ഇതിനോടകം ചാർട്ട് ചെയ്തു കഴിഞ്ഞു. ഫെബ്രുവരി പതിനഞ്ചിന്റെ ആഗോള റിലീസ് സമയത്ത് അൻപതിലധികം തീയേറ്ററുകളിൽ എങ്കിലും ആസ്‌ട്രേലിയയിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് വിതരണക്കാർ ഉറപ്പ് പറയുന്നത്. വമ്പൻ സിനിമകൾ പോലും പരമാവധി ആറോ എഴോ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ന്യൂസിലാണ്ടിൽ ഇതിനോടകം പതിനേഴു തിയേറ്ററുകൾ ചാർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞത് ന്യൂസീലന്ഡിലെ സിനിമ പ്രേക്ഷകരിലും ആവേശം നിറച്ചിട്ടുണ്ട്.
ആദ്യ ദിനങ്ങളിൽ തന്നെ പ്രേക്ഷകർക്ക് ഈ ദൃശ്യവിസ്മയം പരമാവധി എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിനിമയുടെ വിതരണക്കാരായ സതേൺ സ്റ്റാർ ഇന്റർനാഷണൽ പറഞ്ഞു. അതേസമയം ആസ്‌ട്രേലിയയിലും ന്യൂസീലൻഡിലും മലയാളികളുള്ള സ്ഥലങ്ങളിൽ എല്ലാം ഭ്രമയുഗം പ്രദർശിപ്പിക്കുമെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്‌ട്രേലിയ പ്രസിഡന്റ് മദനൻ ചെല്ലപ്പനും ന്യൂസിലാൻഡ് പ്രസിഡന്റ് അരുൺ ബേബിയും പറഞ്ഞു.അതേ സമയം ആസ്‌ട്രേലയയിലെ നിരവധി പ്രമുഖ മലയാളി സംരംഭങ്ങളും മലയാളി സംഘടനകളും സിനിമക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
ALSO READ: ഭ്രമയുഗത്തിന്റെ റിലീസ് നീട്ടുമോ? കോടതിയിൽ സുപ്രധാന നീക്കവുമായി മമ്മൂട്ടി ചിത്രത്തിന്റെ നിർമാതാക്കൾ
മെൽബൺ ആസ്ഥാനമായ ഫ്‌ളൈ വേൾഡ് ഇന്റർനാഷണൽ ഗ്രൂപ്പ്, ക്യാൻബറ ആസ്ഥാനമായ പ്രിന്റ് ആൻഡ് സൈൻ ഗ്രൂപ്പ്, സിഡ്‌നി ആസ്ഥാനമായ മെട്രോ മലയാളം, പെർത്ത് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കേരള ന്യൂസ്, പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ, ടാസ്മാനിയ ആസ്ഥാനമായ ഹോബാർട്ട് മലയാളി അസോസിയേഷൻ, ഡാർവിൻ ആസ്ഥാനമായ ഡാർവിൻ മലയാളി അസോസിയേഷൻ തുടങ്ങിയ ഗ്രൂപ്പുകളും സംഘടനകളും സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് അതാത് സംസ്ഥാനങ്ങളിൽ സജീവമാണ്. ക്യുൻസ്ലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡ് കോസ്റ്റ് ഇവന്റ്സ് എന്ന മലയാളി യുവജന സാംസ്‌കാരിക സംഘടനയും ദേശീയതലത്തിൽ സിനിമയുടെ പ്രചാരണം ഏറ്റെടുത്ത് സജീവമായി തന്നെ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.