Kalki 2898 AD: ഇത് 'ബുജ്ജി'; കൽക്കി 2898 എഡിയിലെ പ്രഭാസിന്റെ സുഹൃത്തായ ഫ്യൂച്ചറിസ്റ്റിക് വാഹനം

Kalki 2898 AD teaser: പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രത്തിന്റെ ഉറ്റ ചങ്ങാതിയും സന്തതസഹചാരിയുമാണ് ഫ്യൂച്ചറിസ്റ്റിക് സൂപ്പർ കാറായ ബുജ്ജി.

Written by - Zee Malayalam News Desk | Last Updated : May 23, 2024, 12:53 PM IST
  • കമലഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ തുടങ്ങിയ പ്രമുഖർ ചിത്രത്തിലുണ്ട്.
  • ബുജ്ജിയെ കുറിച്ചുള്ള വിവരങ്ങൾ ടീസറിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
  • യുദ്ധങ്ങൾക്കു പോലും ഉപയോഗിക്കാവുന്ന ഒരു വാഹനമായാണ് ബുജ്ജിയെ അവതരിപ്പിച്ചിരിക്കുന്നത്.
Kalki 2898 AD: ഇത് 'ബുജ്ജി'; കൽക്കി 2898 എഡിയിലെ പ്രഭാസിന്റെ സുഹൃത്തായ ഫ്യൂച്ചറിസ്റ്റിക് വാഹനം

പ്രേക്ഷകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കൽക്കി 2898 എഡി. പ്രഭാസ്, കമലഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ തുടങ്ങിയവർ ഒന്നിക്കുന്ന വലിയ താരനിരയും, ഇന്ത്യൻ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഊന്നിക്കൊണ്ട് ഭാവിയിൽ നടക്കുന്ന സയൻസ് ഫിക്ഷൻ കഥയായതിനാലും, ചിത്രത്തിലുള്ള പ്രതീക്ഷകൾ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രത്തിന്റെ ഉറ്റ ചങ്ങാതിയും സന്തതസഹചാരിയുമായ ഫ്യൂച്ചറിസ്റ്റിക് സൂപ്പർ കാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒരു ടീസറിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 

ആധുനിക സാങ്കേതിക വിദ്യകളാൽ സമ്പുഷ്ടമായ, യുദ്ധങ്ങൾക്കു പോലും ഉപയോഗിക്കാവുന്ന ഒരു വാഹനമായാണ് ബുജ്ജിയെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. റോബോട്ടിക് കാർ ആയതിനാൽ മനുഷ്യശബ്ദത്തിൽ സംസാരിക്കാനും ബുജ്ജിയ്ക്ക് കഴിയും. ദേശീയ അവാർഡ്‌ ജേതാവായ തെന്നിന്ത്യൻ നായിക കീർത്തി സുരേഷ് ആണ് ബുജ്ജിയ്ക്ക് ശബ്ദം നൽകുന്നത് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണെങ്കിൽത്തന്നെയും ഭൈരവയും ബുജ്ജിയും തമ്മിലുള്ള സംഭാഷണങ്ങൾ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുമെന്ന് പുതിയ ടീസർ ഉറപ്പുനൽകുന്നുണ്ട്. 

ALSO READ: വീണ്ടും വിവാദം! 'മഞ്ഞുമ്മൽ ബോയ്‌സി'നെതിരെ ഇളയരാജ

ഹൈദരാബാദിൽ 20000 ഫാൻസിന്റെ സാന്നിദ്ധ്യത്തിലാണ് ബുജ്ജിയുടെ ലോഞ്ച് അരങ്ങേറിയത്. ചിത്രത്തിലെ നായകനായ പ്രഭാസ് ആണ് ആരാധകരുടെ മുന്നിൽ വെച്ച് ബുജ്ജിയെ അവതരിപ്പിക്കുന്ന ടീസർ വീഡിയോ പ്രകാശിപ്പിച്ചത്. വളരെ മികച്ച പ്രതികരണമാണ് ടീസർ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുൻപ് പുറത്തുവിട്ട കൽക്കിയിലെ കഥാപാത്രങ്ങളായ ഭൈരവ, അശ്വത്ഥാമാ തുടങ്ങിയ കഥാപാത്രങ്ങളെ സ്വീകരിച്ച പോലെ ബുജ്ജിയെയും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. 

സാൻ ഡീഗോ കോമിക്-കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച കൽക്കി ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്. വമ്പൻ ബജറ്റിൽ വിവിധ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 27-നാണ് തീയറ്ററുകളിൽ എത്തുക. 

ജോർജ്ജ് സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് ‘കൽക്കി 2898 എഡി’യുടെയും പാട്ടുകൾ ഒരുക്കുന്നത്. വിതരണം: എഎ ഫിലിംസ്. പി.ആർ.ഒ: ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News