CBI 5 Trailer Trending : യൂട്യൂബിൽ ട്രെൻഡിങ്ങായി സിബിഐ 5 ട്രെയ്‌ലർ: 16 മണിക്കൂറിൽ കണ്ടത് 2.1 മില്യൺ ആളുകൾ

CBI 5 The Brain Release : ഏപ്രിൽ 22 നാണ് ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തത്. ചിത്രം മെയ് 1 ന് തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 23, 2022, 04:01 PM IST
  • സേതുരാമയ്യർ തിരിച്ചെത്തിയിരിക്കുന്നു എന്ന കുറിപ്പോടെ സിബിഐ ദി ബ്രെയിനിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് അണിയറ പ്രവർത്തകർ ഈ വിവരം പങ്ക് വെച്ചത്.
  • മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ പരമ്പരയുടെ അഞ്ചാം ഭാഗം വരുന്നത് വെറുതെയല്ല എന്നത് തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്ന സൂചനകൾ.
  • ഏപ്രിൽ 22 നാണ് ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തത്. ചിത്രം മെയ് 1 ന് തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്.
  • തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഒരാളുടെ മരണത്തിന്റെ ദുരൂഹത തീർക്കാനാണ് സേതുരാമയ്യർ ഇത്തവണ എത്തുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്.
CBI 5 Trailer Trending : യൂട്യൂബിൽ ട്രെൻഡിങ്ങായി സിബിഐ 5 ട്രെയ്‌ലർ: 16 മണിക്കൂറിൽ കണ്ടത് 2.1 മില്യൺ ആളുകൾ

കൊച്ചി : റിലീസിന് മുമ്പ് തന്നെ വൻ ജനപ്രീതി നേടി മമ്മൂട്ടി ചിത്രം സിബിഐ 5 ദി ബ്രെയിൻ. ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്ത് 16 മണിക്കൂറിനുള്ളിൽ മാത്രം ട്രെയ്‌ലർ കണ്ടത് 2.1 മില്യൺ ആളുകളാണ്. സേതുരാമയ്യർ തിരിച്ചെത്തിയിരിക്കുന്നു എന്ന കുറിപ്പോടെ സിബിഐ ദി ബ്രെയിനിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് അണിയറ പ്രവർത്തകർ ഈ വിവരം പങ്ക് വെച്ചത്. മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ പരമ്പരയുടെ അഞ്ചാം ഭാഗം വരുന്നത് വെറുതെയല്ല എന്നത് തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്ന സൂചനകൾ.

ഏപ്രിൽ 22 നാണ് ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഒരാളുടെ മരണത്തിന്റെ ദുരൂഹത തീർക്കാനാണ് സേതുരാമയ്യർ ഇത്തവണ എത്തുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. ചിത്രം മെയ് 1 ന് തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. പെരുന്നാൾ റിലീസായി ആണ് ചിത്രമെത്തുന്നത്, ഞായറാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്. 

ALSO READ: CBI 5 The Brain Trailer : പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് സിബിഐ 5 ന്റെ ട്രെയ്‌ലർ എത്തി

മുൻപ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്. ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് ഒരുങ്ങുന്നത്. രഞ്ജി പണിക്കർ, സായ്കുമാർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പിന്നെ പുറത്തുവിടാത്ത പലരും ഉണ്ടെന്നാണ് സൂചനകൾ. 

സേതുരാമയ്യരുടെ അഞ്ചാമത്തെ വരവെന്നത് കൂടാതെ, നടൻ ജഗതി ശ്രീകുമാർ കാലങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്.   വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായി തിരിച്ചെത്തുകയാണ്. ഈ വർഷം ഫെബ്രുവരി 27 നാണ് ജഗതി ശ്രീകുമാർ ചിത്രത്തിന് വേണ്ടിയുള്ള ഷൂട്ടിംഗ് ആരംഭിച്ചത്. മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ശക്തമായ കഥാപാത്രമായി തന്നെയാണ് ജഗതിയുടെ വിക്രം എത്തുന്നതെന്ന് സംവിധായകൻ പറഞ്ഞിരുന്നു. 

സേതുരാമയ്യർ സീരീസിലെ കഴിഞ്ഞ 4 ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ൽ ജാഗ്രത, 2004ൽ സേതുരാമയ്യർ സിബിഐ, 2005ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളാണ് എത്തിയത്. 13 വർഷങ്ങൾക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത സേതുരാമയ്യർ സിബിഐക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്.

ചിത്രത്തിൻറെ  ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് നേടിയതായി റിപ്പോർട്ടുണ്ടായിരുന്നു. അതെ സമയം സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്. തിയേറ്ററിൽ റീലിസ് ചെയ്തതിന് ശേഷമാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. വൻ തുകയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് സൂചന. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയെ കുറിച്ച് ഇനിയും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News