Chaaver Movie OTT Update : സോണി ലിവനാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം

കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ചാവേർ ഇന്ന് ഒടിടിയിൽ എത്തും. ടിനു പാപ്പച്ചൻ ഒരുക്കിയ ചിത്രം തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഒക്ടോബർ ആദ്യ വാരത്തിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഇന്ന് അർധരാത്രി ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്നത്. സോണി ലിവിനാണ് ചിത്രത്തിന്റെ ഡിജറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണൻ പ്രൊഡക്ഷൻസിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറിൽ അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ആരാണിവിടെ യഥാർത്ഥ ചാവേറുകളും ഇരകളും?
— Sony LIV (@SonyLIV) November 22, 2023
Another visual masterpiece from the director of Ajagajantharam!
Chaaver, a Tinu Pappachan movie, streaming from November 24th on Sony LIV#Chaaver #SonyLIV #ChaaverOnSonyLIV #Thriller #Action #chaaverTheMovie #chaaverMovie #chaver pic.twitter.com/1zVmqwDsw8
സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വര്‍ഗീസാണ്. സ്റ്റണ്ട് സുപ്രീം സുന്ദർ. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിന്റോ ജോര്‍ജാണ്. പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസും ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവിയുമാണ്. കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, സ്റ്റണ്ട് സുപ്രീം സുന്ദർ, മേക്കപ്പ് റോണക്‌സ് സേവ്യർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.