Theeppori Benny: വ്യത്യസ്ത ​ഗെറ്റപ്പിൽ ഷാജു ശ്രീധർ; 'തീപ്പൊരി ബെന്നി'യിലെ ക്യാരക്ടർ പോസ്റ്റർ

'വെള്ളിമൂങ്ങ', 'ജോണി ജോണിയെസ് അപ്പാ' എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും.

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 01:10 PM IST
  • ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കർ നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജാണ് നിര്‍വ്വഹിക്കുന്നത്.
  • ലീൻ യു സർട്ടിഫിക്കറ്റ് നേടിയ ചിത്രം സെപ്റ്റംബർ 22ന് തിയേറ്ററുകളിലെത്തും.
Theeppori Benny: വ്യത്യസ്ത ​ഗെറ്റപ്പിൽ ഷാജു ശ്രീധർ; 'തീപ്പൊരി ബെന്നി'യിലെ ക്യാരക്ടർ പോസ്റ്റർ

അര്‍ജുൻ അശോകൻ നായകനാകുന്ന ചിത്രം 'തീപ്പൊരി ബെന്നി' തിയേറ്റർ റിലീസിന് തയാറെടുക്കുകയാണ്. ക്ലീൻ യു സർട്ടിഫിക്കറ്റ് നേടിയ ചിത്രം സെപ്റ്റംബർ 22ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ ഷാജു ശ്രീധർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. മന്തൻ ബേബി എന്ന കഥാപാത്രമായിട്ടാണ് താരം ഈ ചിത്രത്തിലെത്തുന്നത്. വളരെ വ്യത്യസ്ത ​ഗെറ്റപ്പിലാണ് ഷാജുവിന്റെ കഥാപാത്രം. വിവിധ താരങ്ങളുടെ ക്യാരക്ടർ പോസ്റ്റർ നേരത്തെ പുറത്തിറക്കിയിരുന്നു.  

ചിത്രത്തിന്റെ ടീസറും, ട്രെയിലറുമെല്ലാം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അര്‍ജുൻ അശോകനും ഷാജു ശ്രീധറും ചക്കപ്പഴം ഫെയിം റാഫിയും ഒന്നിച്ചുള്ള ഫയര്‍ ഡാൻസും ചിരി നിറയ്ക്കുന്ന നര്‍മ്മ സംഭാഷണങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരുന്നു ടീസര്‍. രസകരമായ ദൃശ്യങ്ങളും ഒരു വിന്‍റേജ് മൂഡിലുള്ള ഗാനവും ടീസറിലെ ഹൈലൈറ്റാണ്.

ഒരു പശു തൊഴുത്തിന്‍റെ പശ്ചാത്തലത്തിൽ നായകൻ കസേരയിലിരിക്കുന്നതായിരുന്നു സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ എത്തിയ വേറിട്ട ടീസറും, ട്രെയിലറും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അടുത്തിടെ 'രോമാഞ്ചം', 'പ്രണയവിലാസം' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കീഴടക്കിയ അര്‍ജുൻ വീണ്ടും 'തീപ്പൊരി ബെന്നി'യിലൂടെ സിനിമാപ്രേമികളുടെ ഇഷ്ടം നേടാനായെത്തുകയാണ്.

ഒരു കർഷക ഗ്രാമത്തിലെ തീവ്ര ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും, എന്നാൽ രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്‍റെ മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി കുടുംബ പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി'.

Also Read: Theeppori Benny: 'തീപ്പൊരി ബെന്നി' എത്തുന്നു...ക്ലീൻ യു സർട്ടിഫിക്കറ്റുമായി; ഉടൻ തിയേറ്ററുകളിൽ

മിന്നൽ മുരളി' ഫെയിം ഫെമിനാ ജോർജ്ജാണ് ചിത്രത്തിലെ നായികയായെത്തുന്നത്. വൻവിജയം നേടിയ 'വെള്ളിമൂങ്ങ', 'ജോണി ജോണിയെസ് അപ്പാ' എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ജഗദീഷ്, ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കർ നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജാണ് നിര്‍വ്വഹിക്കുന്നത്.

കോ-പ്രൊഡ്യൂസേഴ്സ്: റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ, സംഗീതം: ശ്രീരാഗ് സജി, എഡിറ്റർ: സൂരജ് ഇ എസ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും ഡിസൈൻ: ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ: അജിത് എ ജോര്‍ജ്ജ്, സ്റ്റണ്ട്: മാഫിയ ശശി, മേക്കപ്പ്: മനോജ് കിരൺരാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിൻ ജെസ്സി, വിഎഫ്എക്സ്: പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളര്‍: അലക്സ് ഇ കുര്യൻ, സ്റ്റിൽസ്: അജി മസ്കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ടൈറ്റിൽ: ജിസെൻ പോൾ, വിതരണം സെൻട്രൽ പിക്ചേഴ്സ്, പി.ആർ.ഒ: ഹെയ്ൻസ് & പി ശിവപ്രസാദ്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News