Alencier Controversy: വേണ്ടെങ്കില്‍ അവാര്‍ഡ് സ്വീകരിക്കാതിരിക്കാമായിരുന്നു; അലന്‍സിയര്‍ വിവാദ പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമനടപടിയെന്ന് വനിത കമ്മിഷന്‍

Kerala Womens Commission chairperson: അലൻസിയർ സ്ത്രീകൾക്കെതരെ നടത്തിയ പരാമർശം തിരുത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 12:21 PM IST
  • 2022 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശത്തിനുള്ള അവാർഡ് വാങ്ങാനെത്തിയപ്പോഴായിരുന്നു അലൻസിയർ വിവാദപരമാർശം നടത്തിയത്
  • സ്ത്രീയുടെ ശിൽപം നൽകി തന്നെ പ്രലോഭിപ്പിക്കരുതെന്നും സ്വർണം പൂശിയ പ്രതിമ നൽകണമെന്നായിരുന്നു അലൻസിയറിന്റെ പരാമർശം
Alencier Controversy: വേണ്ടെങ്കില്‍ അവാര്‍ഡ് സ്വീകരിക്കാതിരിക്കാമായിരുന്നു; അലന്‍സിയര്‍ വിവാദ പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമനടപടിയെന്ന് വനിത കമ്മിഷന്‍

പത്തനംതിട്ട: നടൻ അലൻസിയറിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് വനിതാ കമ്മീഷൻ. അലൻസിയർ സ്ത്രീകൾക്കെതരെ നടത്തിയ പരാമർശം തിരുത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു.

ആയിരക്കണക്കിന് ആളുകളുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് അലൻസിയർ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. അലൻസിയറിന് വേണ്ടെങ്കിൽ അവാർഡ് സ്വീകരിക്കാതിരിക്കാമായിരുന്നുവെന്നും പി സതീദേവി സ്വകാര്യ ചാനലിനോട് പറഞ്ഞു.

2022 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശത്തിനുള്ള അവാർഡ് വാങ്ങാനെത്തിയപ്പോഴായിരുന്നു അലൻസിയർ വിവാദപരമാർശം നടത്തിയത്. സ്ത്രീയുടെ ശിൽപം നൽകി തന്നെ പ്രലോഭിപ്പിക്കരുതെന്നും സ്വർണം പൂശിയ പ്രതിമ നൽകണമെന്നായിരുന്നു അലൻസിയറിന്റെ പരാമർശം.

ALSO READ: Kerala State Film Awards 2023 : 'പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്'; ചലച്ചിത്ര അവാർഡുദാന ചടങ്ങിനിടെ വിവാദ പരാമർശവുമായി നടൻ അലൻസിയർ

"നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്, സ്പെഷ്യൽ ജൂറി അവാർഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപം വേണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും" പുരസ്കാരദാന ചടങ്ങിൽ അലൻസിയർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News