Checkmate Movie: മൈൻഡ് ​ഗെയിം ത്രില്ലറുമായി അനൂപ് മേനോൻ; 'ചെക്ക്മേറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

തിരക്കഥയും സം​ഗീതവും ഒരുക്കിയിരിക്കുന്നതും ഛായാ​ഗ്രഹണം നിർവഹിക്കുന്നതും സംവിധായകൻ രതീഷ് ശേഖർ തന്നെയാണ്

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 01:28 PM IST
  • രു മൈൻഡ് ​ഗെയിം ത്രില്ലറായിരിക്കും ചിത്രം എന്നാണ് സൂചന.
  • രതീഷ് ശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ലാല്‍, രേഖ ഹരീന്ദ്രൻ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Checkmate Movie: മൈൻഡ് ​ഗെയിം ത്രില്ലറുമായി അനൂപ് മേനോൻ; 'ചെക്ക്മേറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

അനൂപ് മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ചെക്ക്‍മേറ്റ്'. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ഒരു മൈൻഡ് ​ഗെയിം ത്രില്ലറായിരിക്കും ചിത്രം എന്നാണ് സൂചന. രതീഷ് ശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സം​ഗീതവും ഒരുക്കിയിരിക്കുന്നതും ഛായാ​ഗ്രഹണം നിർവഹിക്കുന്നതും രതീഷ് തന്നെയാണ്. ലാല്‍, രേഖ ഹരീന്ദ്രൻ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

ന്യൂയോർക്കിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം (Every Move Could Be Your Last) എന്ന ടാ​ഗ്ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. പ്രജീഷ് പ്രകാശ് ആണ് എഡിറ്റർ. ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ എന്നിവരാണ് ചിത്രത്തിന്റെ ​ഗാനങ്ങൽക്ക് വരികൾ എഴുതിയിരിക്കുന്നത്. 

Also Read: Nadikalil Sundari Yamuna: ധ്യാൻ ശ്രീനിവാസൻ ഗായകനാവുന്നു; 'നദികളിൽ സുന്ദരി യമുന'യിലെ ​ഗാനം എത്തി

 

രാകേഷ് ഗോപന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 'തിമിംഗലവേട്ട'യാണ് അനൂപ് മേനോന്റേതായി പ്രദർശനത്തിനൊരുങ്ങുന്നത്. രാകേഷ് ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രം നിര്‍മിക്കുന്നത് വിഎംആർ ഫിലിംസിന്റെ ബാനറില്‍ സജിമോനാണ്. ചിത്രം വിതരണത്തിനെത്തിക്കുന്നതും വിഎംആര്‍ ഫിലിംസാണ്. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ.

കലാഭവൻ ഷാജോണ്‍, വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു, രാജ്‍കുമാർ, മനോജ് (കെപിഎസി) പി പി.കുഞ്ഞിക്കണ്ണൻ, ഉണ്ണി ചിറ്റൂർ, മാഷ് ('ന്നാ താൻ കേസ് കൊട് ഫെയിം')  എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത് ബി കെ ഹരിനാരായണനാണ്. ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം. ലൊക്കേഷൻ മാനേജർ സന്തോഷ് അരുവിപ്പുറം. കലാസംവിധാനം കണ്ണൻ ആതിരപ്പള്ളി, മേക്കപ്പ് റോണക്സ് സ്റ്റേർ, കോസ്റ്റ്യം ഡിസൈൻ അരുൺ മനോഹർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹരി കാട്ടാക്കട, ഫോട്ടോ സിജോ ജോസഫ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News