മേഘ്ന രാജ് 3 മാസം ഗർഭിണി, കുഞ്ഞിനെ കാണാനാകാതെ ചിരഞ്ജീവി സർജ വിടവാങ്ങി

പിറക്കാനിരിക്കുന്ന കുഞ്ഞിനെ ഒരുനോക്ക് കാണാനാവാതെയാണ് ചിരഞ്ജീവി സർജ യാത്രയായത്

Last Updated : Jun 8, 2020, 10:57 AM IST
മേഘ്ന രാജ് 3 മാസം ഗർഭിണി, കുഞ്ഞിനെ കാണാനാകാതെ ചിരഞ്ജീവി സർജ വിടവാങ്ങി

മേഘ്‌ന രാജിൻ്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ മരണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം. എന്നാൽ ഭർത്താവിൻ്റെ അപ്രതീക്ഷിത മരണത്തിൽ തകർന്നിരിക്കുകയാണ് ഭാര്യയും നടിയുമായ മേഘ്ന രാജ്. മേഘ്‌ന 3 മാസം ഗർഭിണിയാണെന്നതാണ് ഇതിൽ ഏറ്റവും വേദനിപ്പിക്കുന്ന വാർത്ത. പിറക്കാനിരിക്കുന്ന കുഞ്ഞിനെ ഒരുനോക്ക് കാണാനാവാതെയാണ് ചിരഞ്ജീവി സർജ യാത്രയായത്.

ഭർത്താവിൻ്റെ മൃതദേഹത്തിനടുത് ഇരുന്ന് കരയുന്ന മേഘ്‌നയുടെ ദൃശ്യം കണ്ടുനിൽക്കുന്നവരുടെയും കണ്ണ് നിറയ്ക്കും. രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ചിരഞ്ജീവിയും മേഘ്നയും ജീവിതത്തില്‍ ഒന്നിക്കുന്നത്. 

ആട്ടഗര എന്ന സിനിമയില്‍ മേഘ്‌നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് പ്രണയത്തിന്റെ തുടക്കം. പിന്നീട് 2018 ഏപ്രിൽ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകൾ നടന്നു.

തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി സിനിമകളിൽ മേഘ്ന അഭിനയിച്ചിട്ടുണ്ട്. 2009ല്‍ തെലുങ്ക് സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്. വിനയന്‍ സംവിധാനം ചെയ്ത് 2010-ൽ പ്രദര്‍ശനത്തിനെത്തിയ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 

Also Read: നടി മേഘ്‌ന രാജിൻ്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു

പിന്നീട് ബ്യൂട്ടിഫുള്‍, മാഡി ഡാഡ്,മെമ്മറീസ്, ആഗസ്ത് 15, വന്നെത്തും മുന്‍പേ,രഘുവിന്റെ സ്വന്തം റസിയ, അച്ഛന്റെ ആണ്‍മക്കള്‍, മുല്ലമൊട്ടും മുന്തിരിച്ചാറും, ട്രിവാന്‍ഡം ലോഡ്ജ്‌ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ചിരഞ്ജീവി സർജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിൻ്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. 

Also Read: 30 സെക്കന്റ് നീണ്ട ലൈംഗിക കാല്പനിക ലോകത്ത് എന്നെ പ്രതിഷിക്കണ്ട, തുറന്നടിച്ച് അപർണ

തമിഴ് നടന്‍ അര്‍ജ്ജുന്‍ സര്‍ജയുടെ അനന്തരവനാണ് ചിരഞ്‌ജീവി സർജ. ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2009ല്‍ പുറത്തിറങ്ങിയ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. അവസാനചിത്രം ശിവാര്‍ജുന ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പാണ് തീയേറ്ററുകളില്‍ എത്തിയത്. 

കന്നഡ സൂപ്പർ താരം യഷ് (Yash), അർജുൻ(Arjun Sarja) തുടങ്ങി വലിയ താരനിര തന്നെ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി. താരത്തെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് എത്തിയിരിക്കുന്നത്.

More Stories

Trending News