Cicada Trailer: ശ്രീജിത്ത് ഇടവനയുടെ ആദ്യം സംവിധാനം; ആകാംക്ഷ നിറച്ച് 'സിക്കാ‍ഡ' ട്രെയിലറെത്തി

ചിത്രത്തിന്റെ രചനയും സംഗീത സംവിധാനവും ശ്രീജിത്ത് ഇടവന തന്നെയാണ് നിര്‍വഹിക്കുന്നത്. നാല് ഭാഷകളിലാണ് ചിത്രം എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 28, 2024, 07:51 AM IST
  • ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്നാണ് ശ്രീജിത്ത് ഇടവന.
  • ഇദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ "സിക്കാഡ" എന്ന പാന്‍ ഇന്ത്യന്‍ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു
Cicada Trailer: ശ്രീജിത്ത് ഇടവനയുടെ ആദ്യം സംവിധാനം; ആകാംക്ഷ നിറച്ച് 'സിക്കാ‍ഡ' ട്രെയിലറെത്തി

"ഗോൾ" ഫെയിം രജിത്ത് സി ആർ, ഗായത്രി മയൂര, ജെയ്‌സ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "സിക്കാഡ". ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്നാണ് ശ്രീജിത്ത് ഇടവന. ഇദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ "സിക്കാഡ" എന്ന പാന്‍ ഇന്ത്യന്‍ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു ഓഗസ്റ്റ് ഒമ്പതിന് സിനിമ പ്രദർശനത്തിനെത്തുന്നു. സര്‍വൈവല്‍ ത്രില്ലര്‍ ശ്രേണിയിലേക്ക് കടന്നുവരുന്ന "സിക്കാഡ" മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് നിര്‍മിക്കുന്നത്.

സിക്കാഡയുടെ രചനയും സംഗീത സംവിധാനവും നിര്‍വഹിക്കുന്നത് ശ്രീജിത്ത് ഇടവന തന്നെയാണ്. നാല് ഭാഷകളിലും വ്യത്യസ്ത ഗാനങ്ങളുമായാണ് സിക്കാഡ എത്തുക എന്ന പ്രത്യേകതയുമുണ്ട്. തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, ഗോപകുമാര്‍ പി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നവീന്‍ രാജ്  നിര്‍വഹിക്കുന്നു. 

എഡിറ്റിംങ് - ഷൈജിത്ത് കുമരന, ഗാനരചന – വിവേക് മുഴക്കുന്ന്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് കെ മത്തായി, ഓഡിയോഗ്രാഫി – ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റർ - സുജിത് സുരേന്ദ്രൻ, ശബ്ദമിശ്രണം – ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ – എസ്.എ. സ്റ്റുഡിയോ, കലാസംവിധാനം – ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം – ജെസിയ ജോര്‍ജ്, നൃത്ത സംവിധാനം – റ്റീഷ്യ, മേക്കപ്പ്-ജീവ, കോ–പ്രൊഡ്യൂസര്‍ – ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍,പ്രവീണ്‍ രവീന്ദ്രന്‍ ലൈന്‍ പ്രൊഡ്യൂസര്‍–ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ, സ്റ്റില്‍സ് – അലന്‍ മിഥുൻ, പോസ്റ്റര്‍ ഡിസൈന്‍ – മഡ് ഹൗസ്, ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളിലായിരുന്നു "സിക്കാഡ"യുടെ ലോക്കേഷൻസ്. പി ആര്‍ ഒ – എ.എസ്. ദിനേശ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News