രൺവീർ-ദീപിക ദമ്പതികള്‍ക്കിടയിലേക്ക് കുഞ്ഞതിഥി?

ദീപികയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌ തന്നെയാണ് ഇതിന് കാരണ൦.

Sneha Aniyan | Updated: Nov 3, 2019, 08:08 PM IST
രൺവീർ-ദീപിക ദമ്പതികള്‍ക്കിടയിലേക്ക് കുഞ്ഞതിഥി?

ൺവീർ സി൦ഗും ദീപിക പദുക്കോണും ആരാധകരുടെ ഇഷ്ട താര ദമ്പതികളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെ ഉള്ളവരാണ്.  

ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിവാഹ ശേഷമുള്ള ചിത്രങ്ങളും ഏറെ ആകാംഷയോടെ കാത്തിരുന്നവരാണ് ആരാധകര്‍. 

ആറു വർഷത്തെ പ്രണയത്തിന് ശേഷ൦ വിവാഹിതരായ ഇരുവരുടെയും ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വലിയ ആരാധക ശ്രദ്ധയാണ് ലഭിക്കാറുള്ളത്. 

എന്നാല്‍, ഇരുവരുടെയും വിവാഹ ശേഷം ആരാധകരില്‍ നിന്നും കൂടുതല്‍ ഉയര്‍ന്ന ചോദ്യം ദീപിക ഗര്‍ഭിണിയാണോ? എന്നായിരുന്നു. 

നേരത്തെ രണ്‍വീറിന്‍റെ  ലൈവ് വീഡിയോയില്‍ താന്‍ ഗര്‍ഭിണിയാണെന്ന് സൂചന നല്‍കി ദീപിക രംഗത്തെത്തിയിരുന്നു. 

ഇന്‍സ്റ്റഗ്രാം ആരാധകര്‍ക്കായി രണ്‍വീര്‍ നടത്തിയ ലൈവിനിടെ തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നു൦ ദീപിക 'ഹായ് ഡാഡി' എന്ന സന്ദേശ൦ അയക്കുകയായിരുന്നു. 

കൂടാതെ, ഒരു ബേബി ഇമോജിയും, ലവ് ഇമോജിയും ദീപിക അതിനൊപ്പം ചേര്‍ത്തിരുന്നു. ചലച്ചിത്ര താരം അര്‍ജ്ജുന്‍ കപൂറും രണ്‍വീറിന്‍റെ ലൈവില്‍ കമന്‍റുമായെത്തിയിരുന്നു.

ചേട്ടനും ചേട്ടത്തിയും നിങ്ങള്‍ക്ക് ഒരാളെ തരാന്‍ പോകുന്നു (Baba, Bhabhi is gonna give you one)- എന്നായിരുന്നു അര്‍ജ്ജുന്‍റെ കമന്‍റ്.

ദീപികയുടെയും അര്‍ജ്ജുന്‍റെയും കമന്‍റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ശേഷം ദീപികയുടെ 'കുട്ടി വയറ്' ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. 

2019ലെ ഐഫാ അവാര്‍ഡ്‌സിനായി അണിഞ്ഞൊരുങ്ങിയ താരത്തിന്‍റെ ചിത്രമായിരുന്നു പിന്നീട് ചര്‍ച്ചയായത്. 

ഗര്‍ഭിണിയാണോ? എന്ന ചോദ്യവുമായി ചിത്രത്തിന് താഴെ നിരവധി കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിനിടെ, ഗര്‍ഭിണിയാണോ എന്ന ആരാധകരുടെ സംശയത്തിനു മറുപടിയുമായി ദീപിക തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. 

അത്തരം വാര്‍ത്തകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും തങ്ങള്‍ രണ്ട് പേരും അതേകുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടില്ലെന്നുമായിരുന്നു ദീപികയുടെ പ്രതികരണം. 

കുട്ടികള്‍ വേണമെന്നാണ് ആഗ്രഹമെങ്കിലും ഇപ്പോള്‍ കരിയറിനാണ് കൂടുതൽ പ്രധാന്യം നൽകുന്നതെന്നും ദീപിക പറഞ്ഞിരുന്നു. 

ഇതിന് ശേഷം ആരാധകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ശമനമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും അതേ ചോദ്യം ആവര്‍ത്തിക്കുകയാണ് ആരാധകര്‍. 

ഇതിന് കാരണ൦ ദീപികയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌ തന്നെയാണ്. തന്‍റെ കുട്ടിക്കാലത്തെ രണ്ട് ചിത്രങ്ങളാണ്‌ താരം ഇന്‍സ്റ്റയില്‍ പങ്കുവച്ചത്. 

 

 
 
 
 

 
 
 
 
 
 
 
 
 

post diwali celebrations... #diwali

A post shared by Deepika Padukone (@deepikapadukone) on

 

 
 
 
 

 
 
 
 
 
 
 
 
 

post diwali celebrations.. #diwali

A post shared by Deepika Padukone (@deepikapadukone) on

'post diwali celebrations' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

ഏറെ സന്തോഷം നല്‍കുന്ന ചിത്രങ്ങളാണ് ദീപിക പങ്കുവച്ചതെങ്കിലും ഗര്‍ഭിണിയാണെന്ന സൂചനയാണോ താരം നല്‍കുന്നതെന്നാണ് ആരാധകരുടെ സംശയം.
 
ദീപാവലി ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ച് നിരവധി താരങ്ങളാണ് ര൦ഗത്തെത്തിയത്. 
എന്നാല്‍,  ദീപിക-രൺവീർ ദമ്പതികള്‍ ഒരു ചിത്രം പോലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നില്ല. ഇതും, ആരാധകരുടെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.