ദീപിക-രണ്‍വീര്‍ വിവാഹ തിയതിയുടെ രഹസ്യം!!

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ദീപിക-രണ്‍വീര്‍ വിവാഹ തിയതി താര ജോടികള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

Last Updated : Oct 22, 2018, 12:39 PM IST
ദീപിക-രണ്‍വീര്‍ വിവാഹ തിയതിയുടെ രഹസ്യം!!

മുംബൈ: ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ദീപിക-രണ്‍വീര്‍ വിവാഹ തിയതി താര ജോടികള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

നവംബര്‍ 14-15 തിയതികളിലായാവും വിവാഹചടങ്ങുകള്‍ നടക്കുക‍. എന്നാല്‍ വിവാഹ തിയതിയ്ക്ക് പിന്നിലുമുണ്ട് ഒരു രഹസ്യം!

2013ലാണ് ഇരുവരും നായികാ നായകന്മാരായി അഭിനയിച്ച ആദ്യ ചിത്രമായ 'ഗോളിയോ൦ കി രാസലീല റാം-ലീല' പുറത്തുവന്നത്. ഈ ചിത്രത്തിന്‍റെ സെറ്റില്‍വെച്ചാണ് ഇരുവരും പ്രണയത്തിലായതും. ബോക്സ്‌ഓഫീസ്‌ ഹിറ്റായ ഈ ചിത്രം റിലീസ് ചെയ്തത് നവംബര്‍ 15നായിരുന്നു. അതിനാലാണ് വിവാഹമെന്ന പവിത്ര ബന്ധത്തിനായി ഇരുവരും ഈ ദിവസം തന്നെ തിരഞ്ഞെടുത്തത്!

ഇരുവരും സംയുക്ത പ്രസ്താവനയിലൂടെയാണ് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്. തികച്ചും സിന്ധി പരമ്പരാഗത രീതിയിലായിരിക്കും വിവാഹമെന്നാണ് സൂചന. രണ്‍വീറിന്‍റെ മാതാപിതാക്കളുടെ താത്പര്യപ്രകാരമാണ് ഇത്.   
പക്ഷെ, വിവാഹം നടക്കുക ഇറ്റലിയില്‍ തന്നെ. തങ്ങളുടെ 'വലിയ ദിവസ' ത്തിനായി താരജോടികള്‍ തിരഞ്ഞെടുത്തിരിക്കുന്നത് ലേക് കോമോയാണ്. വിവാഹത്തോടനുബന്ധിച്ചുള്ള നാല് വലിയ ചടങ്ങുകള്‍ ഇവിടെയാവും നടക്കുക.
 
താരജോഡികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇരുവര്‍ക്കും എല്ലാവിധ മംഗളങ്ങളും!!

 

Trending News