ധര്‍മ്മജന്‍ ബോള്‍ഗാട്ടി രാഷ്ട്രീയത്തിലേയ്ക്ക്?

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം   ധര്‍മ്മജന്‍ രാഷ്ട്രീയത്തിലേയ്ക്ക്  കടക്കുന്നതായി റിപ്പോര്‍ട്ട്.... 

Written by - Zee Hindustan Malayalam Desk | Last Updated : Jan 19, 2021, 12:20 AM IST
  • മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ധര്‍മ്മജന്‍ രാഷ്ട്രീയത്തിലേയ്ക്ക്
  • വൈപ്പിന്‍ മണ്ഡലത്തിലാണ് താരത്തെ ഇറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.
  • താരത്തിന് പാര്‍ട്ടി വിജയ സാധ്യതയും കല്‍പ്പിക്കുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ധര്‍മ്മജന്‍ ബോള്‍ഗാട്ടി രാഷ്ട്രീയത്തിലേയ്ക്ക്?

Kochi:മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം   ധര്‍മ്മജന്‍ രാഷ്ട്രീയത്തിലേയ്ക്ക്  കടക്കുന്നതായി റിപ്പോര്‍ട്ട്.... 

വൈപ്പിന്‍ മണ്ഡലത്തിലാണ്  താരത്തെ ഇറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.  താരത്തിന്  പാര്‍ട്ടി  
വിജയ സാധ്യതയും കല്‍പ്പിക്കുന്നുണ്ട്.  സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി  ബന്ധപ്പെട്ട് കൊച്ചിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം നടത്തിയതായും  റിപ്പോര്‍ട്ടുകളുണ്ട്.

ധര്‍മ്മജന്‍  (Dharmajan) ജനിച്ച്‌ വളര്‍ന്ന ബോള്‍ഗാട്ടി ഉള്‍പ്പടെ ഉള്ളതാണ് വൈപ്പിന്‍  (Vypin) മണ്ഡലം. അതിനാല്‍ ധര്‍മ്മജന് വിജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ്‌  (Congress) നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇതോടൊപ്പം ഒരു നടന്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനുമായതിന്‍റെ അടിസ്ഥാനത്തിലാണ് താരത്തെ രാഷ്ട്രീയത്തിലേയ്ക്ക് ഇറക്കാന്‍ ആലോചനകള്‍ നടക്കുന്നത്. 

മാസങ്ങള്‍ക്ക് മുന്‍പ്  ഒരു  പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിയമസഭ  തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് അപ്പോഴത്തെ സാഹചര്യമനുസരിച്ച്‌ തീരുമാനമെടുക്കുമെന്നായിരുന്നു ധര്‍മ്മജന്‍ നല്‍കിയ  പ്രതികരണം. 

Also read: നയന്‍താരയുടേയും പക്രുവിന്‍റേയും കുളിയെന്ന് കേട്ടപാടെ മരത്തില്‍ വലിഞ്ഞുകയറി കുറെ പേര്‍, ഗിന്നസ് പക്രു വിരല്‍ ചൂണ്ടുന്നത്...

കുട്ടിക്കാലം മുതല്‍ തന്നെ ധര്‍മ്മജന്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. ഏതെങ്കിലും പാര്‍ട്ടി പ്രചാരണത്തിന് വിളിച്ചാല്‍ പോകില്ലെന്നും തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ധര്‍മ്മജന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

More Stories

Trending News