നയന്‍താരയുടേയും പക്രുവിന്‍റേയും കുളിയെന്ന് കേട്ടപാടെ മരത്തില്‍ വലിഞ്ഞുകയറി കുറെ പേര്‍, ഗിന്നസ് പക്രു വിരല്‍ ചൂണ്ടുന്നത്...

ഒരു സിനിമയുടെ ഷൂട്ടി൦ഗുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു അനുഭവം  പങ്കുവയ്ക്കുകയാണ്  നടന്‍ ഗിന്നസ്  പക്രു. 

Written by - Zee Hindustan Malayalam Desk | Last Updated : Jan 18, 2021, 11:19 PM IST
  • ഒരു സിനിമയുടെ ഷൂട്ടി൦ഗുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ ഗിന്നസ് പക്രു.
  • ആലുവയില്‍ "ഈ പട്ടണത്തില്‍ ഭൂതം '" എന്ന ചിത്രത്തിന്‍റെ ഷൂട്ടി൦ഗ് നടക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്.
  • നയന്‍താരയെകുറിച്ച്‌ ആരോ ഇറക്കിവിട്ട കള്ളക്കഥയും തുടര്‍ന്ന് നടന്ന കാര്യങ്ങളുമാണ് പക്രു (Guinness Pakru) വിവരിക്കുന്നത്.
നയന്‍താരയുടേയും പക്രുവിന്‍റേയും കുളിയെന്ന് കേട്ടപാടെ മരത്തില്‍ വലിഞ്ഞുകയറി കുറെ പേര്‍, ഗിന്നസ് പക്രു വിരല്‍ ചൂണ്ടുന്നത്...

ഒരു സിനിമയുടെ ഷൂട്ടി൦ഗുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു അനുഭവം  പങ്കുവയ്ക്കുകയാണ്  നടന്‍ ഗിന്നസ്  പക്രു. 

ആലുവയില്‍ "ഈ പട്ടണത്തില്‍ ഭൂതം '" എന്ന ചിത്രത്തിന്‍റെ ഷൂട്ടി൦ഗ് നടക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്.  ആ ചിത്രത്തില്‍ ഒരു കഥാപാത്രം പോലുമല്ലാതിരുന്ന നയന്‍താരയെ (Nayanthara) കുറിച്ച്‌ ആരോ ഇറക്കിവിട്ട  കള്ളക്കഥയും തുടര്‍ന്ന് നടന്ന കാര്യങ്ങളുമാണ് പക്രു (Guinness Pakru) വിവരിക്കുന്നത്.

"ആലുവയില്‍ 'ഈ പട്ടണത്തില്‍ ഭൂതം' എന്ന ചിത്രത്തിന്‍റെ ഷൂട്ടി൦ഗ് നടക്കുന്ന സമയം. നദിക്കരയില്‍ ഷൂട്ടി൦ഗ് കാണാന്‍ വന്‍ജനാവലി. കാരണം ഇന്നത്തെ ഷൂട്ടി൦ഗ്  നയന്‍താരയുടേയും പക്രുവിന്‍റേയും കുളിയാണെന്ന് ആരോ അവിടെ പറഞ്ഞു പരത്തിയിരുന്നു. ലൊക്കേഷനടുത്തെ മരക്കൊമ്പില്‍വരെ കാണികള്‍ നിറഞ്ഞു.
ഷൂട്ടി൦ഗ്  തുടങ്ങിയപ്പോഴാണ് കാണികള്‍ക്ക് അബദ്ധം മനസിലായത്. ചിത്രത്തിലെ പാട്ടുസീനില്‍ ബേബി നയന്‍താരയും പക്രുവും അടക്കം കുറെ കൊച്ചുകുട്ടികളെ സുരാജിന്‍റെ  കഥാപാത്രം ബാത്ത് ഷവര്‍ ഉണ്ടാക്കി സീനാണ് ചിത്രീകരിച്ചത്. ഇതറിയാതെയാണ് വന്‍ ജനാവലി തടിച്ചുകൂടിയത്, പക്രു കുറിച്ചു. 

Alos read: National Award നല്‍കാതിരിക്കാന്‍ അവര്‍ പറഞ്ഞത് വിചിത്രമായ കാരണങ്ങള്‍, തുറന്നടിച്ച്‌ ഉര്‍വശി

കപടസദാചാരം പേറുന്നവരാണ്  മലയാളികളെന്ന വിമര്‍ശനം പൊതുവേ ഉന്നയിക്കപ്പെടുന്നതാണ്. ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പക്രു പങ്കുവച്ച ഈ  അനുഭവം തികച്ചും അവസരോചിതമായി മാറിയിരിയ്ക്കുകയാണ്...

 

More Stories

Trending News