Dhoka Movie: മാധവന്റെ ബോളിവുഡ് ചിത്രം; 'ധോക്ക' ട്രെയിലർ പുറത്തുവിട്ടു

ന​ഗരത്തിൽ താമസിക്കുന്ന ദമ്പതികളുടെ ഒരു ദിവസത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളില്‍ നിന്നാണ് ചിത്രത്തിന്റെ പ്ലോട്ട്. 

Written by - Zee Malayalam News Desk | Last Updated : Sep 10, 2022, 03:28 PM IST
  • ടി സിരീസ് ഫിലിം പ്രൊഡക്ഷന്‍റെ ബാനറിലാണ് നിർമ്മാണം.
  • ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ധര്‍മേന്ദ്ര ശര്‍മ്മ, വിക്രാന്ത് ശര്‍മ്മ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
  • ഖുഷാലി കുമാര്‍, ദര്‍ശന്‍ കുമാര്‍, അപര്‍ശക്തി ഖുറാന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
Dhoka Movie: മാധവന്റെ ബോളിവുഡ് ചിത്രം; 'ധോക്ക' ട്രെയിലർ പുറത്തുവിട്ടു

റോക്കട്രി ദ നമ്പി എഫക് എന്ന ചിത്രത്തിന് ശേഷം മാധവൻ നായകനാകുന്ന ബോളിവുഡ് ചിത്രമാണ് 'ധോക്ക: റൌണ്ട് ദ് കോര്‍ണര്‍'. കൂക്കി ഗുലാത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഒരു സസ്പെൻസ് ഡ്രാമ ചിത്രമാണിത്. ന​ഗരത്തിൽ താമസിക്കുന്ന ദമ്പതികളുടെ ഒരു ദിവസത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളില്‍ നിന്നാണ് ചിത്രത്തിന്റെ പ്ലോട്ട്. സെപ്റ്റംബർ 23ന് ചിത്രം റിലീസിനെത്തും. 

ടി സിരീസ് ഫിലിം പ്രൊഡക്ഷന്‍റെ ബാനറിലാണ് നിർമ്മാണം. ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ധര്‍മേന്ദ്ര ശര്‍മ്മ, വിക്രാന്ത് ശര്‍മ്മ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഖുഷാലി കുമാര്‍, ദര്‍ശന്‍ കുമാര്‍, അപര്‍ശക്തി ഖുറാന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ദ് ബിഗ് ബുള്‍, പ്രിന്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കൂക്കി ഗുലാത്തി. വിസ്ഫോട്ട് എന്ന ചിത്രം കൂടി കൂക്കി ഗുലാത്തിയുടേതായി പുറത്തിറങ്ങാനുണ്ട്. ഫര്‍ദ്ദീന്‍ ഖാനും റിതേഷ് ദേശ്മുഖുമാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 

Also Read: Vendhu Thanindhathu Kaadu : ഗൗതം മേനോൻ - ചിമ്പു ചിത്രം വെന്ത് തനിന്തത് കാട് ഷിബു തമീൻസ് കേരളത്തിൽ എത്തിക്കും

 

മാധവൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് റോക്കട്രി ദ നമ്പി എഫക്ട്. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം ഒടിടിയിലും സ്ട്രീം ചെയ്യുന്നുണ്ട്. ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ സിനിമയാണിത്. ചിത്രത്തിന്റെ രചനയും കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിച്ചതും മാധവന്‍ ആയിരുന്നു.

Naane Varuvean: ധനുഷിന്റെ ‘നാനെ വരുവേൻ’ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ആശിർവാദ് സിനിമാസ്

ധനുഷ് നായകനാകുന്ന നാനെ വരുവേൻ എന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും ഫേസബുക്കിൽ പോസ്റ്റിട്ടിരുന്നു. വളരെ അഭിമാനത്തോടെ ധനുഷ് ചിത്രം നാനെ വരുവേൻ സെപ്റ്റംബറിൽ കേരളത്തിലെത്തിക്കുന്നു എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ധനുഷിന്റെ സഹോദരൻ സെൽവരാ​ഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും. 

ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിൽ എത്തുമെന്നാണ് സൂചന. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബർ 30ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ചിത്രത്തിൻ്റെ ട്രെയിലർ നാളെ (സെപ്റ്റംബർ 11) റിലീസ് ചെയ്യുമെന്നും അതിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിടുമെന്നും സൂചനകളുണ്ട്. കലൈപുലി തനുവാണ് ‘നാനെ വരുവേൻ’ ചിത്രത്തിന്റെ നിർമ്മാണം. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. യുവൻ ശങ്കർ രാജ സംഗീതം ഒരുക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഓം പ്രകാശ്. സെൽവരാഘവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ് നാനെ വരുവേൻ. ഇന്ദുജയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. എല്ലി അവ്‌റാം, യോഗി ബാബു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News