ജനപ്രിയത തിരിച്ചെടുക്കാന്‍ ദിലീപ്; കമ്മാരന്‍ വിഷുവിനെത്തും

വ്യത്യസ്ത ഗെറ്റപ്പുകളില്‍ ദിലീപ് എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി കമ്മാര സംഭവത്തിനുണ്ട്

Last Updated : Apr 5, 2018, 07:52 PM IST
ജനപ്രിയത തിരിച്ചെടുക്കാന്‍ ദിലീപ്; കമ്മാരന്‍ വിഷുവിനെത്തും

നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിന് ശേഷം ദിലീപ് പൂര്‍ത്തിയാക്കിയ ചിത്രം കമ്മാര സംഭവം ഏപ്രില്‍ 14 വിഷുദിനത്തില്‍ പ്രദര്‍ശനത്തിനെത്തും. കേസ് മൂലമുണ്ടായ തിരിച്ചടികള്‍ക്ക് ശേഷം ശക്തമായ തിരിച്ച് വരവ് ലക്ഷ്യം വച്ചാണ് കമ്മാര സംഭവത്തിന്‍റെ റിലീസ്. 

രതീഷ് അമ്പാട്ട് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ധാര്‍ത്ഥ് അടക്കം വമ്പന്‍ താരനിര അണിനിരക്കുന്നു. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ഗോപി സുന്ദറിന്‍റെതാണ് സംഗീതം. 

കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളില്‍ ദിലീപ് എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി കമ്മാര സംഭവത്തിനുണ്ട്. കട്ടത്താടി വച്ചുള്ള ദിലീപിന്‍റെ മെയ്ക്കോവര്‍ പോസ്റ്റര്‍ റിലീസ് വേളയില്‍ തന്നെ ചര്‍ച്ചയായിരുന്നു. തന്നെ കേസില്‍ കുടുക്കിയ മാധ്യമങ്ങളോടാണ് പുതിയ ലുക്കിന് നന്ദി പറയേണ്ടതെന്നായിരുന്നു ലുക്കിനെക്കുറിച്ച് ദിലീപിന്‍റെ പ്രതികരണം. 

ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മാണം. 

Trending News