താൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ അഭിനയിക്കുന്ന പരിപാടി നിർത്തിയെന്ന് തുറന്ന് പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. മഹേഷിന്റെ പ്രതികാരത്തിൽ മാത്രമാണ് അങ്ങനെ ചെയ്തതെന്ന് പറഞ്ഞു. നമ്മൾ അഭിനയിക്കുമ്പോൾ അഭിനയത്തെ ജഡ്ജ് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാനാണെന്ന് ദിലീഷ് പോത്തൻ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് സ്ട്രെസ് ഉണ്ടാകുന്ന കാര്യമാണെന്നും താരം പറഞ്ഞു. മഹേഷിന്റെ പ്രതികാരത്തിൽ ഒരു സീൻ മാത്രമേ ആദ്യം ചെയ്തിരുന്നുള്ളൂ, ബാക്കി മറ്റ് ഷൂട്ടെല്ലാം കഴിഞ്ഞ് ഒരു പ്രത്യേക ഷെഡ്യൂൾ വെച്ച് പൂർത്തിയാക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. കാപ്പയുടെ പ്രമോഷന്റെ ഭാഗമായി ഓൺലൈൻ ചാനലായ മൈൽസ്റ്റോൺ മേക്കേഴ്സ്റ്റിനോട് സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തൻ.
ഇന്നലെ, ഡിസംബർ 22 നാണ് കാപ്പ തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിൻറെ ആദ്യ പ്രതികരണങ്ങളും പുറത്തു വന്ന് കഴിഞ്ഞു. ചിത്രത്തിന് എങ്ങും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സാധാരണയായി കാണപ്പെടുന്ന ഷാജി കൈലാസിന്റെ ടിപ്പിക്കൽ മാസ് സിനിമ മാത്രമല്ല കാപ്പ. അഭിമുഖങ്ങളിൽ എല്ലാം പൃഥ്വിരാജ് സൂചിപ്പിച്ചതുപോലെ ഷാജി കൈലാസിന്റെ വ്യത്യസ്തമായ മേക്കിങ്ങ് ഇതിൽ കാണാം എന്നത് സത്യമായി മാറി.
ALSO READ: Prithviraj : രാജമൗലി അന്ന് മലയാള സിനിമയെ കുറിച്ച് പറഞ്ഞത് ഓർത്തെടുത്ത് പൃഥ്വിരാജ്
ഇത്രയും വർഷങ്ങളിൽ കണ്ടുവന്നിരുന്ന ഷാജി കൈലാസ് മേക്കിങ്ങ് അല്ല ചിത്രത്തിലുള്ളത്. ഷോട്ട് മേക്കിങ്ങിൽ പോലും വ്യത്യസ്തത പുലർത്താൻ നിർബന്ധപൂര്വമായ ശ്രമം ചിത്രത്തിൽ ഉടനീളം കാണാം. അതിന് വലിയ കയ്യടിയും പ്രേക്ഷകർ നൽകുന്നുണ്ട്. ചിത്രത്തിന് മാസ്സ് അപ്പീൽ മാത്രമല്ല നൽകിയിരിക്കുന്നത്. ഇമോഷണൽ രീതിയിലും ചിത്രം അതേ നിലയ്ക്ക് മുന്നോട്ട് പോകുന്നുണ്ട്.
സാധാരണയായി ഷാജി കൈലാസ് ചിത്രത്തിൽ ഇല്ലാത്തത് പലതും ചിത്രത്തിൽ ഉള്ളതുകൊണ്ട് തന്നെ ഒരു ഫ്രഷ്നസ് ചിത്രത്തിനുണ്ട്. പ്രകടനങ്ങൾ ഒരു നിരാശയും സമ്മാനിക്കുന്നില്ല. ആക്ഷൻ രംഗങ്ങളിൽ പൃഥ്വിരാജ് തകർത്തിട്ടുണ്ട്. അപർണ ബാലമുരളിയുടെയും അന്ന ബെന്നിന്റെയും പ്രകടനവും കയ്യടി നേടുന്നതാണ്. ആസിഫ് അലിയുടെ പ്രകടനത്തിലും സംതൃപ്തി പ്രേക്ഷകർ രേഖപ്പെടുത്തിയെങ്കിലും ഡയലോഗ് ഡലിവെറിയിൽ ചെറിയൊരു അപാകതയും പ്രേക്ഷകർ നൽകുന്നു. തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുന്ന രീതിയിൽ താരങ്ങൾ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ജഗദീഷും ദിലീഷ് പോത്തനും ഞെട്ടിക്കുന്നുണ്ട്. കടുവയിൽ നിരാശരായിരുന്ന പ്രേക്ഷകർ കാപ്പയിൽ സംതൃപ്തരാണ്.
തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്. തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഡോൾവിൻ കുര്യാക്കോസ്, ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേർന്ന് ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നത്. ചിത്രത്തിൽ അറുപതോളം നടീനടന്മാർ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. പി.ആർ.ഒ - ശബരി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...