Director Rajasenan: തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചു, നേരിട്ടത് കടുത്ത അവ​ഗണന; ബിജെപി വിട്ടതിന്റെ കാരണം വ്യക്തമാക്കി രാജസേനൻ

ബിജെപിക്കുള്ളിൽ ​ഗ്രൂപ്പ് പോര് ശക്തമാണെന്നാണ് സംവിധായകൻ രാജസേനൻ പറയുന്നത്. സിനിമ, സാംസ്ക്കാരിക രംഗത്ത് നിന്നും പലരും ബി.ജെ.പിയിൽ ചേർന്നിട്ടും കേരളത്തിൽ വിജയിക്കാൻ സാധിക്കാത്തത് ഗ്രൂപ്പ് പോര് കാരണമാണ്.  

Written by - Zee Malayalam News Desk | Last Updated : Jun 7, 2023, 07:12 AM IST
  • 8 വർഷമായി ബി.ജെ.പിയുടെ ഭാഗമായിരുന്ന താൻ കടുത്ത അവഗണനയെ തുടർന്നാണ് പാർട്ടി വിട്ടത്.
  • കെ. സുരേന്ദ്രനാണ് തന്നെ ബി.ജി.പിയിലേക്ക് ക്ഷണിച്ചത്.
  • തുടക്കത്തിൽ ലഭിച്ച പരിഗണ പിന്നീട് പാർട്ടിയിൽ നിന്നും ലഭിച്ചില്ല.
Director Rajasenan: തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചു, നേരിട്ടത് കടുത്ത അവ​ഗണന; ബിജെപി വിട്ടതിന്റെ കാരണം വ്യക്തമാക്കി രാജസേനൻ

തിരുവനന്തപുരം: ബി.ജെ.പിയിൽ നിന്നും കടുത്ത അവഗണന നേരിട്ടത് കൊണ്ടാണ് പാർട്ടിവിട്ടതെന്ന് സംവിധായകൻ രാജസേനൻ. പലകാര്യങ്ങളും പാർട്ടി നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും അതൊന്നും അവർ പരിഗണിച്ചില്ല. പർട്ടിക്കുള്ളില്‍ ഗ്രൂപ്പ് പോര് ശക്തമാണ്. തന്നെ അരുവിക്കരയില്‍ തോൽപ്പിക്കാൻ ബിജെപി നേതാവ് തന്നെ ശ്രമിച്ചെന്നും രാജസേനൻ സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സിപിഎമ്മിൽ ചേർന്നത്. എ.കെ.ജി സെന്ററിൽ ചെന്ന് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമായി ചർച്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. തൽക്കാലം പാർട്ടിയുടെ കലാരാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കാനുള്ള നിർദേശമാണ് പാർട്ടി നൽകിയിക്കുന്നതെന്ന് രാജസേനൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.

Also Read: Theatre Owners Protest: കരാർ ലംഘിച്ചു, ഒടിടി റിലീസുകൾക്കെതിരെ ഫിയോക്ക്; തിയേറ്റർ ഉടമകളുടെ സൂചനാ പണിമുടക്ക് ഇന്നും നാളെയും

8 വർഷമായി ബി.ജെ.പിയുടെ ഭാഗമായിരുന്ന താൻ കടുത്ത അവഗണനയെ തുടർന്നാണ് പാർട്ടി വിട്ടത്. കെ. സുരേന്ദ്രനാണ് തന്നെ ബി.ജി.പിയിലേക്ക് ക്ഷണിച്ചത്. തുടക്കത്തിൽ ലഭിച്ച പരിഗണ പിന്നീട് പാർട്ടിയിൽ നിന്നും ലഭിച്ചില്ല. അവസാന വർഷങ്ങളിൽ തന്നെ ഒരു പരിപാടിയ്ക്ക് പോലും വിളിക്കാറില്ലായിരുന്നുവെന്നും രാജസേനൻ പറ‍ഞ്ഞു.

പലപാർട്ടിയിലും ഗ്രൂപ്പ് പോര് ഉണ്ട്. എന്നാൽ ബിജെപിയില്‍ അത് കൂടുതലാണ്. സിനിമ, സാംസ്ക്കാരിക രംഗത്ത് നിന്നും പലരും ബി.ജെ.പിയിൽ എത്തിയിട്ടും കേരളത്തിൽ പച്ച പിടിക്കാത്തിന് കാരണം ഗ്രൂപ്പ് പോരാണ്. അരുവിക്കരയിൽ മത്സരിച്ച സമയത്ത് ബി.ജെ.പി.യുടെ മുതിർന്ന നേതാവ് തന്നെ തോൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യം ബി.ജെ.പി നേതൃത്വത്തോട് പരാതിയായി ഉയർത്തിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. കലാസാംസ്കാരിക രംഗത്ത് നിന്നും എത്തുന്നവരോടുള്ള ബിജെപി സമീപനം തികച്ചും പരാജയമാണ്. ഇനിയുള്ള തന്റെ രാഷ്ട്രീയ പ്രവർത്തനം സി.പി.എം നേതൃത്വമാണ് തീരുമാനിക്കുകയെന്നും രാജസേസൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News