Nanpakal Nerathu Mayakkam: തിരിച്ചറിവിന്റെ നിമിഷം, ഏക ക്ലോസപ്പ് ഷോട്ട്; 'നൻപകൽ നേരത്ത് മയക്കം' ചിത്രീകരണ വീഡിയോ

സിനിമയിൽ ആകെയുള്ള ഒരേ ഒരു ക്ലോസ് അപ്പ് ഷോട്ടിന്റെ ചിത്രീകരണ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2023, 09:20 PM IST
  • സിനിമയിൽ ആകെയുള്ള ഒരേ ഒരു ക്ലോസ് അപ്പ് ഷോട്ടിന്റെ ചിത്രീകരണ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.
  • ആ സീൻ എങ്ങനെ എടുക്കണം എന്ന് സംവിധായകൻ ലിജോ മമ്മൂട്ടിക്ക് പറഞ്ഞ് കൊടുക്കുന്നത് വീഡിയോയിൽ കാണാം.
  • സംവിധായകൻ പറയുന്നതിനനുസരിച്ചാണ് മമ്മൂട്ടിയുടെ മുഖത്തെ ഭാവമാറ്റങ്ങൾ.
Nanpakal Nerathu Mayakkam: തിരിച്ചറിവിന്റെ നിമിഷം, ഏക ക്ലോസപ്പ് ഷോട്ട്; 'നൻപകൽ നേരത്ത് മയക്കം' ചിത്രീകരണ വീഡിയോ

തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം. ചിത്രത്തിലെ ഒരു രം​ഗത്തിന്റെ ഷൂട്ടിം​ഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറക്കാർ. സിനിമയിൽ ആകെയുള്ള ഒരേ ഒരു ക്ലോസ് അപ്പ് ഷോട്ടിന്റെ ചിത്രീകരണ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ആ സീൻ എങ്ങനെ എടുക്കണം എന്ന് സംവിധായകൻ ലിജോ മമ്മൂട്ടിക്ക് പറഞ്ഞ് കൊടുക്കുന്നത് വീഡിയോയിൽ കാണാം. സംവിധായകൻ പറയുന്നതിനനുസരിച്ച് മമ്മൂട്ടിയുടെ മുഖത്തെ ഭാവമാറ്റങ്ങൾ കാണുമ്പോൾ അറിയാം തിയേറ്ററിൽ ഈ രം​ഗം പ്രേക്ഷകരെ എത്രത്തോളം സ്വാധീനിച്ചുവെന്ന്.

അതേസമയം, മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'നൻപകൽ നേരത്ത് മയക്കം'. മമ്മൂട്ടി എന്ന മഹാപ്രതിഭയുടെ അഭിനയ മികവിനെ വാനോളം പുകഴ്ത്തിയാണ് തിയേറ്ററിൽ നിന്ന് പ്രേക്ഷകർ ഇറങ്ങുന്നത്. ഒരു സ്റ്റേറ്റ് അവാർഡ് ഉറപ്പിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ജെയിംസ് എന്ന മനുഷ്യനിൽ നിന്ന് സുന്ദരം എന്ന മനുഷ്യനിലേക്കുള്ള ട്രാൻസ്ഫോർമേഷൻ മമ്മൂട്ടി അനായാസമായി അവതരിപ്പിച്ചിട്ടുണ്ട്. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തെയും മമ്മൂട്ടിയുടെ അഭിനയത്തെയും പ്രശംസിച്ച് രം​ഗത്തെത്തിയത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവ് ഒന്നുകൂടി വരച്ച് കാണിക്കുകയാണ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമ. മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

Also Read: Pranayavilasam Movie: സൂപ്പർ ശരണ്യയ്ക്ക് ശേഷം അവർ വീണ്ടും; 'പ്രണയവിലാസം' തിയേറ്ററുകളിലേക്ക്

 

തമിഴ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം പഴനി, കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ പേരൻപ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്തത്. ദീപു ജോസഫാണ് ചിത്രത്തിന്റെ എഡിറ്റർ. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News