Don OTT Release : ശിവകാർത്തികേയന്റെ ഡോൺ ഇനി നെറ്റ്ഫ്ലിക്സിൽ; ഒടിടി റിലീസ് ഉടൻ

 Don OTT Release Date : ജൂൺ 10 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.  ചിത്രത്തിൽ  പ്രിയങ്ക അരുൾ മോഹനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 28, 2022, 02:09 PM IST
  • ജൂൺ 10 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.
  • ചിത്രത്തിൽ പ്രിയങ്ക അരുൾ മോഹനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
  • ഡോക്ടർ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയനും പ്രിയങ്കയും നായിക നായകന്മാരായി എത്തിയ ചിത്രമാണ് ഡോൺ.
Don OTT Release : ശിവകാർത്തികേയന്റെ ഡോൺ ഇനി നെറ്റ്ഫ്ലിക്സിൽ; ഒടിടി റിലീസ് ഉടൻ

ചെന്നൈ : ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രം ഡോണിന്റെ ഡിജിറ്റൽ അവകാശങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് നേടി. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയും പ്രഖ്യാപിച്ചു. ജൂൺ 10 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിൽ  പ്രിയങ്ക അരുൾ മോഹനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോക്ടർ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയനും പ്രിയങ്കയും നായിക നായകന്മാരായി എത്തിയ ചിത്രമാണ് ഡോൺ. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്

 സമൂഹവും ചുറ്റുമുള്ളവരും പറയുന്ന വഴിയിൽ സഞ്ചരിക്കേണ്ടി വരുന്ന ഇന്നത്തെ തലമുറയുടെ കഷ്ടപ്പാടുകളും അത് തരണം ചെയ്‌ത്‌ സ്വയം തീരുമാനിക്കുന്ന ജീവിതവുമെന്ന വിഷയം സംസാരിക്കുന്ന ചിത്രമാണ് "ഡോൺ". കോളേജ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിബി ചക്രവർത്തി സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിൽ ചക്രവർത്തി എന്ന കഥാപാത്രമായിട്ടാണ് ശിവകാർത്തികേയൻ എത്തിയത്. ഭൂമിനാഥൻ എന്ന കഥാപാത്രമായി എസ് ജെ സൂര്യയും ചിത്രത്തിൽ നിറഞ്ഞാടുന്നുണ്ട്.

ALSO READ: Don Movie Trailer: പക്കാ എന്റർടെയ്നറുമായി ശിവകാർത്തികേയന്റെ ഡോൺ; ട്രെയിലർ

 ശിവകാർത്തികേയൻ, പ്രിയങ്ക അരുൾ മോഹൻ എന്നിവരെ കൂടാതെ കുക്ക് വിത്ത് കോമാളി ഫെയിം ശിവാം​ഗി, ആര്‍ ജെ വിജയ്, സൂരി, സമുദ്രക്കനി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുബാസ്ക്കരനും ശിവകാർത്തികേയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകന്‍ അറ്റ്‌ലിയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സിബി ചക്രവര്‍ത്തി ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുകയായിരുന്നു. 

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഒരാളുടെ ജീവിതം അവൻ സ്വയം എടുക്കേണ്ട തീരുമാനം ആണെന്നും മറ്റൊരാളുടെ നിർബന്ധത്താൽ ജീവിച്ച് തീർക്കേണ്ടതല്ലെന്നും ചിത്രം സംസാരിക്കുന്നുണ്ട്. എഞ്ചിനിയറിങ്ങ് താല്പര്യമില്ലെങ്കിലും അച്ഛന്റെ വാക്ക് കേട്ട് അത് പഠിക്കേണ്ടി വരുന്ന ചക്രവർത്തിക്ക് നേരിടേണ്ടി വരുന്ന കുറച്ച് പ്രശ്‌നങ്ങൾ തമാശയോടെ അവതരിപ്പിക്കുമ്പോൾ പോലും പറയേണ്ട വിഷയങ്ങൾ ഗൗരവകരമായി തന്നെ സിനിമ സംസാരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News