ഇങ്ങനെ പോയാല്‍ മരയ്ക്കാറിന് മുന്‍പ് ദൃശ്യം 2 എത്തും -ആന്‍റണി പെരുമ്പാവൂര്‍

'ദൃശ്യം 2' (Drishyam 2)ന്‍റെ ചിത്രീകരണം എറണാകുളത്തും തൊടുപ്പുഴയിലുമായി സെപ്റ്റംബര്‍ 14ന് ആരംഭിക്കും.

Last Updated : Sep 2, 2020, 02:32 PM IST
  • മാര്‍ച്ച് 26നു റിലീസ് ചെയ്യാനിരുന്ന ചിത്രമാണ്‌ മരയ്ക്കാര്‍. 300ലധികം തീയറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.
  • പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം 'എമ്പുരാ'ന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ പോയാല്‍ മരയ്ക്കാറിന് മുന്‍പ് ദൃശ്യം 2 എത്തും -ആന്‍റണി പെരുമ്പാവൂര്‍

കൊറോണ വൈറസ് വ്യാപനം ഇങ്ങനെ തുടരുകയാണെങ്കില്‍ 'മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം' റിലീസ് ചെയ്യുന്നതിന് മുന്‍പ് 'ദൃശ്യം 2' റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. ഓണത്തോടനുബന്ധിച്ച് നടന്ന ഒരു ലൈവ് ഷോയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഒടിയന്‍ വേഷം അഴിച്ചു; ഇനി കുഞ്ഞാലി മരക്കാര്‍!!

പൃഥ്വിരാജ്(Prithviraj)-മോഹന്‍ലാല്‍ (Mohanlal) ചിത്രം 'എമ്പുരാ'ന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ദൃശ്യം 2' (Drishyam 2)ന്‍റെ ചിത്രീകരണം എറണാകുളത്തും തൊടുപ്പുഴയിലുമായി സെപ്റ്റംബര്‍ 14ന് ആരംഭിക്കും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ മുന്‍കരുതലുകളോട് കൂടിയാകും ചിത്രീകരണം. ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊറോണ പരിശോധന നിര്‍ബന്ധമായും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

കുഞ്ഞാലി മരയ്ക്കാറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം

മാര്‍ച്ച് 26നു റിലീസ് ചെയ്യാനിരുന്ന ചിത്രമാണ്‌ മരയ്ക്കാര്‍. 300ലധികം തീയറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. കൊറോണ വൈറസ് വ്യാപനം മാറി ആളുകള്‍ തീയറ്ററുകളില്‍ എത്തിതുടങ്ങിയ ശേഷമേ കുഞ്ഞാലി മരയ്ക്കാര്‍ റിലീസ് ചെയ്യൂ. COVID പ്രതിസന്ധി നീണ്ടുപോയാല്‍ ദൃശ്യം 2ആകും ആദ്യം റിലീസ് ചെയ്യുക. -ആന്‍റണി പറഞ്ഞു.

Trending News