Movie Buzz: സുധ കൊങ്കര ചിത്രത്തിൽ ദുൽഖർ സൂര്യയുടെ സഹോദരൻ? സിനിമയെ കുറിച്ച് ഡിക്യൂ പറഞ്ഞത്..!!

സൂര്യ 43 എന്ന ചിത്രത്തിൽ സൂര്യയുടെ സഹോദരനായാണ് ദുൽഖർ എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 05:38 PM IST
  • ഡിസംബറിൽ സുധ കൊങ്കര ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് വിവരം.
  • ദുൽഖറിന്റെ റോളിൽ കാർത്തിയെയാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും വിവരമുണ്ട്.
Movie Buzz: സുധ കൊങ്കര ചിത്രത്തിൽ ദുൽഖർ സൂര്യയുടെ സഹോദരൻ? സിനിമയെ കുറിച്ച് ഡിക്യൂ പറഞ്ഞത്..!!

സുരറൈ പോട്രിന് ശേഷം സുധ കൊങ്കര ഒരുക്കുന്ന പുതിയ ചിത്രത്തിൽ സൂര്യയും ദുൽഖർ സൽമാനും ആണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നതെന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. സൂര്യ 43 എന്ന ചിത്രത്തിൽ സൂര്യയുടെ സഹോദരനായാണ് ദുൽഖർ എത്തുന്നതെന്നാണ് പുതിയ റിപ്പോർട്ട്. കുറച്ച് സമയത്തേക്ക് വന്നുപോകുന്ന കാമിയോ റോൾ ആകില്ല ദുൽഖറിന്റേത് എന്നാണ് വിവരം. എന്നാൽ ഈ വിവരങ്ങൾ സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൂര്യയുമായുള്ള ചിത്രത്തെ കുറിച്ച് ദുൽഖർ സൽമാൻ പറഞ്ഞത് ഇങ്ങനെ: 'വരാനിരിക്കുന്ന എന്റെ പ്രോജക്ടുകളെ കുറിച്ച് മുൻകൂറായിട്ട് പറയുന്നത് തനിക്ക് താൽപര്യമുള്ള കാര്യമല്ല. ചിത്രത്തിൽ ഞാൻ ഉണ്ടാകാം, ഇല്ലാതിരിക്കാം. സിനിമ സംബന്ധിച്ച് അനൗൺസ്മെന്റ് നടത്തുന്നത് അതിന്റെ മേക്കേഴ്സ് ആണെ'ന്നും ദുൽഖർ വ്യക്തമാക്കി.

അതേസമയം ഡിസംബറിൽ സുധ കൊങ്കര ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് വിവരം. ദുൽഖറിന്റെ റോളിൽ കാർത്തിയെയാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും വിവരമുണ്ട്.

 

Also Read: Ramachandra Boss&CO: റിലീസിനൊരുങ്ങി രാമചന്ദ്രബോസ്സ് & കോ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

തിയേറ്ററുകളിലുൾപ്പെടെ വൻ വിജയമായിരുന്ന ചിത്രമാണ് സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര്. സൂര്യ നായകനായ ചിത്രത്തിൽ അപർണ ബാലമുരളിയായിരുന്നു നായിക. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു 'സൂരറൈ പോട്ര്. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടൈന്മെന്റും സിഖ്യ എന്റവർടൈന്മെന്റുമാണ് ചിത്രം നിർമ്മിച്ചത്. ചിലവ് കുറഞ്ഞ രീതിയിൽ വിമാന യാത്ര എല്ലാവർക്കും എന്ന ആശയമാണ് ചിത്രം മുന്നോട്ട് വെച്ചത്. നെടുമാരൻ രാജാംഗം എന്ന മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ് സൂര്യ. ബൊമ്മി എന്ന കഥാപാത്രത്തെ അപർണയും കൈകാര്യം ചെയ്തു.

പാൻ ഇന്ത്യൻ സ്റ്റാർ ദുൽഖർ സൽമാന്റെ കിം​ഗ് ഓഫ് കൊത്ത നാളെ, ഓ​ഗസ്റ്റ് 24ന് തിയേറ്ററുകളിലെത്തുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം തന്നെ ദുൽഖറിന് നിരവധി ആരാധകരുണ്ട്. ബിഗ് ബജറ്റ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസുമാണ് ചിത്രം നിർമിക്കുന്നത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റിലീസിന് മുമ്പ് തന്നെ കേരളത്തില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് കിംഗ് ഓഫ് കൊത്ത. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രീ ബുക്കിംഗ് ബിസിനസ് കണക്കുകളില്‍ കിംഗ് ഓഫ് കൊത്ത ഒന്നാമത് എത്തി. മൂന്ന് കോടിയിലധികമാണ് റിലീസിന് മുമ്പ് തന്നെ കേരളത്തില്‍ നിന്ന് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. 2.92 കോടി നേടിയ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിനെയാണ് കിംഗ് ഓഫ് കൊത്ത മറികടന്നിരിക്കുന്നത്. ലോകമെമ്പാടുമായി 6 കോടിയിലധികം നേടാനും കിംഗ് ഓഫ് കൊത്തയ്ക്ക് കഴിഞ്ഞു.

കേരളത്തില്‍ മാത്രം 500-ലധികം സ്‌ക്രീനുകളില്‍ കിംഗ് ഓഫ് കൊത്ത പ്രദര്‍ശനത്തിനെത്തും. 50-ലധികം രാജ്യങ്ങളിലായി 2,500-ലധികം സ്‌ക്രീനുകളിലാണ് കൊത്ത റിലീസാകുക. ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News