Enjoy Release: യുവാക്കളെ ഹരംകൊള്ളിക്കാൻ 'എൻജോയ്' മാർച്ച് 17 മുതൽ തിയേറ്ററുകളിലേക്ക്!

Enjoy Release: എൽ.എൻ.എച്ച് ക്രിയേഷൻസിന്‍റെ ബാനറിൽ ലക്ഷ്മി നാരായണൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മദൻ കുമാർ, വിഘ്നേഷ്, ഹാരിഷ് കുമാർ, നിരഞ്ജന, അപർണ, ചാരുമിസ, സായ് ധന്യ, ഹസിൻ, യോ​ഗി റാം, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 28, 2023, 07:53 PM IST
  • എൽ.എൻ.എച്ച് ക്രിയേഷൻസിന്‍റെ ബാനറിൽ ലക്ഷ്മി നാരായണൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മദൻ കുമാർ, വിഘ്നേഷ്, ഹാരിഷ് കുമാർ, നിരഞ്ജന, അപർണ, ചാരുമിസ, സായ് ധന്യ, ഹസിൻ, യോ​ഗി റാം, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Enjoy Release: യുവാക്കളെ ഹരംകൊള്ളിക്കാൻ 'എൻജോയ്' മാർച്ച് 17 മുതൽ  തിയേറ്ററുകളിലേക്ക്!

Enjoy Release: പുതുതലമുറയെ ഉന്നംവെച്ച് പെരുമാൾ കാശി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് 'എൻജോയ്'. മാർച്ച് 17ന് തിയറ്റർ റിലീസ് ചെയ്യാനൊരുങ്ങുന്ന ഈ ചിത്രം 2022 ഡിസംബർ 23 ന് പുറത്തിറങ്ങിയ തമിഴ് ചിത്രത്തിന്‍റെ മലയാളം പതിപ്പാണ്. 

എൽ.എൻ.എച്ച് ക്രിയേഷൻസിന്‍റെ ബാനറിൽ ലക്ഷ്മി നാരായണൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മദൻ കുമാർ, വിഘ്നേഷ്, ഹാരിഷ് കുമാർ, നിരഞ്ജന, അപർണ, ചാരുമിസ, സായ് ധന്യ, ഹസിൻ, യോ​ഗി റാം, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

പണത്തിന്‍റെ കൊഴുപ്പിൽ മൂന്ന് പെൺകുട്ടികൾ കോളേജിലും ഹോസ്റ്റലിലും കാണിച്ചുകൂട്ടുന്ന ആഡംബരങ്ങൾക്കും ആഘോഷങ്ങൾക്കുമൊപ്പം മൂന്ന് ചെറുപ്പക്കാർ ചേരുന്നതോടെ അരങ്ങേറുന്ന രസകര മുഹൂർത്തങ്ങളാണ് ചിത്രം പറയുന്നത്. കെ.എൻ അക്ബർ ഛായാ​ഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്‍റെ ചിത്രസംയോജനം മണികുമാരാനും സം​ഗീതം കെ.എം രായനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സൻഹ ആർട്ട്സ് റിലീസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

Also Read: Manish Sisodia: മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു

പശ്ചാത്തല സംഗീതം: സബീഷ് -മുരളി,ആർട്ട്: ആർ.ശരവണ അഭിരാമൻ, വരികൾ: വിവേക, ഉമ ദേവി, കൊറിയോഗ്രാഫി: ദീനേഷ്,സ്റ്റൻണ്ട്: ഡയിജർ മണി, ചീഫ് അസോസിയേറ്റ്: എം.എൻ പാർത്ഥസാരഥി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഡി.ഭാസ്ക്കരൻ,  എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News