ആരാധ്യ അമ്മ ഐശ്വര്യയോടൊപ്പം ദസറ ആഘോഷിച്ചു

ഐശ്വര്യ റായ് ബച്ചനെ മകള്‍ ആരാധ്യയ്ക്ക് ഒപ്പമല്ലാതെ പൊതുവേദികളില്‍ കാണാറില്ല. എവിടെ പോയാലും മകള്‍ ആരാധ്യയെയും ഐശ്വര്യ കൂടെ കൂട്ടാറുണ്ട്. മുംബൈയില്‍ രാമകൃഷ്ണ മിഷന്‍ ഒരുക്കിയ ദസറ ആഘോഷത്തിലും ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ പങ്കെടുത്തത്. മനോഹരമായ സില്‍ക്ക് സാരിയാണ് ഐശ്വര്യ ധരിച്ചിരുന്നത്. പിങ്ക് നിറത്തിലുളള ലഹങ്കയായിരുന്നു ആരാധ്യ അണിഞ്ഞത്. എല്ലാവരുടേയും കണ്ണുകള്‍ അമ്മയുടെയും മകളുടെയും പുറത്തായിരുന്നു എന്ന് തന്നെ പറയാം.  

Last Updated : Oct 1, 2017, 04:48 PM IST
ആരാധ്യ അമ്മ ഐശ്വര്യയോടൊപ്പം ദസറ ആഘോഷിച്ചു

മുംബൈ: ഐശ്വര്യ റായ് ബച്ചനെ മകള്‍ ആരാധ്യയ്ക്ക് ഒപ്പമല്ലാതെ പൊതുവേദികളില്‍ കാണാറില്ല. എവിടെ പോയാലും മകള്‍ ആരാധ്യയെയും ഐശ്വര്യ കൂടെ കൂട്ടാറുണ്ട്. മുംബൈയില്‍ രാമകൃഷ്ണ മിഷന്‍ ഒരുക്കിയ ദസറ ആഘോഷത്തിലും ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ പങ്കെടുത്തത്. മനോഹരമായ സില്‍ക്ക് സാരിയാണ് ഐശ്വര്യ ധരിച്ചിരുന്നത്. പിങ്ക് നിറത്തിലുളള ലഹങ്കയായിരുന്നു ആരാധ്യ അണിഞ്ഞത്. എല്ലാവരുടേയും കണ്ണുകള്‍ അമ്മയുടെയും മകളുടെയും പുറത്തായിരുന്നു എന്ന് തന്നെ പറയാം.  

ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ഐശ്വര്യ മകള്‍ക്ക് പറഞ്ഞുകൊടുക്കുകയും ആരാധ്യ അതനുസരിച്ച് ചെയ്യുകയും ചെയ്തു. പൂജയില്‍ ഒരുക്കിയിരുന്ന രംഗോളികണ്ട് ആരാധ്യ വളരെ ഉത്സാഹവതിയായി കണ്ടു. പൂജയില്‍ ഐശ്വര്യ സാഷ്ടാംഗം നമസ്കരിക്കുന്നത് കണ്ട മകള്‍ ആരാധ്യ അതുപോലെ നസ്കരിച്ചു.  കാണികള്‍ അത് കണ്‍കുളിര്‍ക്കെ കണ്ടു.  അതേസമയം, ബച്ചന്‍ കുടുംബത്തിലെ മറ്റു അംഗങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയില്ലായിരുന്നു.

Trending News