ചെന്നൈ: കോറോണ മഹാമാരി വ രാജ്യമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ താരങ്ങളുടെ ദുരിതാശ്വാസ സംഭാവനയെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. ചെന്നൈയിലെ മാരക്കാണത്താണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
Also read: ഹോട്ട്സ്പോട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കോറോണ
രണ്ടു താരങ്ങളും നല്കിയ സംഭാവനകളെ കുറിച്ചുള്ള സംസാരമാണ് തർക്കത്തിലും ഒടുവിൽ കൊലപാതകത്തിനും വഴിയായത്. ആരാണ് കൂടുതൽ തുക കൊടുത്തത് എന്നതായിരുന്നു തർക്ക വിഷയം. രജനിയുടെ കടുത്ത ആരാധകനായ ദിനേശ് ബാബുവും വിജയ് ആരാധകനായ യുവരാജും തമ്മിലായിരുന്നു തർക്കം. തർക്കം മൂത്ത് അത് കയ്യാങ്കളിയാവുകയും ദിനേശിന്റെ ആക്രമണത്തിൽ യുവരാജ് തൽക്ഷണം മരിക്കുകയും ചെയ്തു.
Also read: viral video: പ്രായത്തെ വെല്ലുന്ന പ്രകടനം; സോഷ്യൽ മീഡിയ കയ്യടക്കി മുത്തശ്ശി...
സംഭവത്തിൽ ദിനേശ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ മരണമടഞ്ഞ വിജയ് ആരാധകനായ യുവരാജിന്റെ മൃതദേഹം പുതുച്ചേരി കാലപേട്ടിലേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.