Gandharva Jr. Movie: ഉണ്ണി മുകുന്ദൻ ഇനി ഗന്ധർവ്വനായി എത്തും; ഗന്ധർവ്വ ജൂനിയർ ഷൂട്ടിങ് ആരംഭിച്ചു

Gandharva Jr Movie Update :  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 10, 2023, 04:30 PM IST
  • ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തുവിട്ടിരുന്നു.
  • മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ലിറ്റിൽ ബി​ഗ് ഫിലിംസ്, ജെഎം ഇൻഫോടെയ്ൻമെന്റ് സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. സുവിൻ കെ വർക്കി പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ.
Gandharva Jr. Movie:  ഉണ്ണി മുകുന്ദൻ ഇനി ഗന്ധർവ്വനായി എത്തും;  ഗന്ധർവ്വ ജൂനിയർ ഷൂട്ടിങ് ആരംഭിച്ചു

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഗന്ധർവ്വ ജൂനിയറിന്റെ ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തുവിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിലായിരുന്നു ചിത്രത്തിൻറെ ടൈറ്റിൽ പുറത്തുവിട്ടത്. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലിറ്റിൽ ബി​ഗ് ഫിലിംസ്, ജെഎം ഇൻഫോടെയ്ൻമെന്റ് സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. സുവിൻ കെ വർക്കി പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ.  പ്രവീൺ പ്രഭറാം, സുജിൻ സുജാതൻ എന്നിവരുടേതാണ് തിരക്കഥ. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് ചന്ദ്രു സെൽവരാജാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്ക്സ് ബിജോയ് ആണ്.

ALSO READ: Gandharva Jr. Movie: ജൂനിയർ ​ഗന്ധർവ്വനായി ഉണ്ണി മുകുന്ദൻ; പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

എഡിറ്റർ: അപ്പു ഭട്ടതിരി & ക്രിസ്റ്റി സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂംകുന്നം, സജീവ് ചന്ദ്രൂർ , എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർ: വിനീത് ജെ പുല്ലുടൻ, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ , കലാസംവിധാനം: ഔസെഫ് ജോൺ , വസ്ത്രാലങ്കാരം: ഗായത്രി കിഷോർ , മേക്കപ്പ്: റോനെക്സ്  സേവ്യർ, VFX: മൈൻഡ്‌സ്റ്റൈൻ സ്റ്റുഡിയോകൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ സി തിലകൻ , അസിസ്റ്റന്റ് ഡയറക്ടർമാർ: മനു പിള്ള, മുരളീകൃഷ്ണൻ, അരുൺലാൽ, അഖിൽ ചന്ദ്രൻ, കിരൺ ഉമ്മൻ രാജ് , സ്റ്റിൽ: ബിജിത്ത് ധർമ്മടം , പ്രമോഷൻ കൺസൾട്ടന്റ്: വിപിൻ കുമാർ, 10 ഗ്രാം മീഡിയ 

 ഉണ്ണി മുകുന്ദന്റെ ചിത്രം മാളികപ്പുറം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഫെബ്രുവരി 15 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിവിൻ പോളി ചിത്രം സാറ്റർഡെ നൈറ്റ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്  ആരംഭിച്ചെങ്കിലും പ്രതീക്ഷച്ചത് പോലെ ഒരു സ്ട്രീമിങ് ടൈം ലഭിച്ചിരുന്നില്ല. എന്നാൽ ഈ നഷ്ടവും മാളികപ്പുറത്തിലൂടെ നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടങ്ങിട്ട് 50 ദിവസത്തോട് അടുക്കുന്നു. ചിത്രത്തിന്റെ ആഗോളതലത്തിലെ ബോക്സ് ഓഫീസ് കളക്ഷൻ 100 കോടി പിന്നിട്ടു. ഞ്ഞിക്കൂനന്‍’ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്‍്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രസകരമായി ഇരുവരും തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.  വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്‍്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഈ ചിത്രത്തിന്‍്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്. ശബരിമല, റാന്നി, പത്തനംതിട്ട എരുമേലി ഭാഗങ്ങളിലായി ആണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News