Honey Rose: ഹണി റോസ് മലയാളത്തിലേയ്ക്ക് തിരിച്ചുവരുന്നു; ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ എത്തും

Honey Rose new films: ശക്തമായ കഥാപാത്രത്തെയാകും ഹണി റോസ് അവതരിപ്പിക്കുകയെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 11:19 AM IST
  • ബാദുഷ പ്രൊഡക്‌ഷൻസും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസുമാണ് നിർമാതാക്കൾ.
  • മോൺസ്റ്ററിനു ശേഷം മലയാളത്തിൽ ഹണി റോസ് അഭിനയിക്കുന്ന ചിത്രമാണിത്.
  • മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
Honey Rose: ഹണി റോസ് മലയാളത്തിലേയ്ക്ക് തിരിച്ചുവരുന്നു; ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും നാളെ എത്തും

സംവിധായകൻ ഏബ്രിഡ് ഷൈൻ അവതരിപ്പിച്ച് ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം വരുന്നു. സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ജൂലൈ 14 വൈകിട്ട്‌ അഞ്ച് മണിക്ക് പുറത്ത്‌ വിടും. ബാദുഷ പ്രൊഡക്‌ഷൻസും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസുമാണ് നിർമാതാക്കൾ. ടൈറ്റിൽ പോസ്റ്ററിൽ സംവിധായകൻ ഉൾപ്പെടെയുള്ള വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും ചിത്രത്തിന്റെ കൂടുതൽ അണിയറ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് കരുതുന്നത്.

മോൺസ്റ്ററിനു ശേഷം ഹണി റോസ് അഭിനയിക്കുന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുകയെന്നാണ് സൂചന. 2005 ൽ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ ഹണി റോസ് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 

ALSO READ: വിജയ് സേതുപതിയുടെ 50-ാം ചിത്രം : 'മഹാരാജ' ടൈറ്റിൽ ലുക്ക്

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍,റിംഗ് മാസ്റ്റര്‍, ബഡി, മൈ ഗോഡ്, ചങ്ക്‌സ്, സര്‍ സി.പി, മോൺസ്റ്റർ തുടങ്ങിയവയാണ് ഹണി അഭിനയിച്ച മറ്റു ചിത്രങ്ങള്‍. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്‍റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സിനിമയ്ക്കും പുറമേ ഉദ്ഘാടന ചടങ്ങുകളിലും തിളങ്ങുന്ന താരമായി മാറുന്ന ഹണി റോസിന് ഏറെ ആരാധകരാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News