എന്‍റെ സിനിമകൾ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല: ഇംതിയാസ് അലി

എനിക്ക് ഒരിക്കലും അത്തരമൊരു ആഗ്രഹം തോന്നിയിട്ടില്ല. ഞാൻ എപ്പോഴും പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അവർ സിനിമ കാണണം, ചിത്രം വിജയിക്കണം എന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.' എന്നാണ് ഇംതിയാസ് അലി തുറന്ന് പറഞ്ഞത്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : May 23, 2022, 05:50 PM IST
  • മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തിൽ കൗതുകമുളവാക്കുന്ന രീതിയിൽ മറുപടി പറഞ്ഞത്.
  • പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അവർ സിനിമ കാണണം, ചിത്രം വിജയിക്കണം എന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.
  • ഞാൻ ഉൾപ്പെടെയുള്ളവർ ചലച്ചിത്രകാരന്മാർ ആകാനുള്ള കാരണവും ഈ അടക്കി വയ്ക്കാനാകാത്ത വികാരം കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍റെ സിനിമകൾ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല: ഇംതിയാസ് അലി

ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഏതൊരാളുടെയും വലിയ ആഗ്രഹവും സ്വപ്നവും ആണ് തങ്ങളുടെ ചിത്രങ്ങൾ ചലച്ചിത്ര മേളകളില്‍ പ്രദർശിപ്പിക്കാനായി തിരഞ്ഞെടുക്കപ്പെടണം എന്നത്. എന്നാൽ എല്ലാവർക്കും ആ ഭാഗ്യം കൈ വരാറില്ല. തന്‍റെ ചിത്രങ്ങൾ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കണമെന്ന ആഗ്രഹം തനിക്കില്ലെന്ന് മാധ്യമങ്ങളോട് തുറന്ന് പറ‍ഞ്ഞിരിക്കുകയാണ് ബോളീവുഡിലെ പ്രമുഖ സംവിധായകരിൽ ഒരാളായ ഇംതിയാസ് അലി. ചലച്ചിത്ര മേളകളെപ്പറ്റിയുള്ള അഭിപ്രായം എന്താണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തിൽ കൗതുകമുളവാക്കുന്ന രീതിയിൽ മറുപടി പറഞ്ഞത്. 

എന്നാൽ അതേ സമയം ബെർലിൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാനായി തരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുരുക്കം ഇന്ത്യൻ സിനിമകളിൽ ഒന്നായിരുന്നു ഇംതിയാസ് അലി സംവിധാനം ചെയ്ത ഹൈവേ എന്ന ചിത്രം. 2014 ൽ ആലിയ ഭട്ടിനെ നായികയാക്കി അദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രമായിരുന്നു ഹൈവേ. ഒരേ സമയം ഒരുപാട് പ്രേക്ഷക പിൻതുണയും നിരൂപക പ്രശംസയും ഈ ചിത്രത്തിന് ലഭിച്ചിരുന്നു. 'നിരവധി ചലച്ചിത്രകാരന്മാർ തങ്ങളുടെ ചിത്രങ്ങൾ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കാനായി തെരഞ്ഞെടുക്കപ്പെടണമെന്ന് അതിയായി ആഗ്രഹിക്കാറുണ്ട്. 

Read Also: സ്വന്തം സിനിമക്ക് ടിക്കറ്റ് എടുക്കാൻ പറ്റാതെ കാർത്തിക് ആര്യൻ; പ്രേക്ഷകരോട് നന്ദി പറഞ്ഞ് താരം

എന്നാൽ എനിക്ക് ഒരിക്കലും അത്തരമൊരു ആഗ്രഹം തോന്നിയിട്ടില്ല. ഞാൻ എപ്പോഴും പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അവർ സിനിമ കാണണം, ചിത്രം വിജയിക്കണം എന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.' എന്നാണ് ഇംതിയാസ് അലി തുറന്ന് പറഞ്ഞത്. താൻ എപ്പോഴും ആഗ്രഹിക്കുന്നത് ലോകമെമ്പാടുമുള്ള നിരവധി പ്രേക്ഷകരിലേക്ക് തന്‍റെ ചലച്ചിത്രം എത്തണമെന്നാണ് അല്ലാതെ ചലച്ചിത്ര മേളകളെപ്പറ്റി എനിക്ക് വലിയ ധാരണയില്ല, പക്ഷെ അതിനെക്കുറിച്ച് ഇനിയും ഞാൻ അറിയാൻ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കഥകർ ഇന്‍റർനാഷനൽ സ്റ്റോറി ടെല്ലേഴ്സ് ഫെസ്റ്റിവലിൽ' പങ്കെടുക്കാനായി നിലവിൽ ഡൽഹിയിലാണ് ഇംതിയാസ് അലി ഉള്ളത്. 

അവിടെ വച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് തന്‍റെ ചലച്ചിത്ര മേളകളെപ്പറ്റിയുള്ള ചിന്താഗതി പങ്ക് വച്ചത്. ഒരു കഥ പറയുക എന്നത് വിശപ്പും ദാഹവും പോലെയൊരു വികാരമാണ്, അതിനെ ഒരിക്കലും അടക്കിവയ്കാൻ സാധിക്കില്ലെന്ന് അദ്ദേഹം ഫെസ്റ്റിവല്‍ വേദിയിൽ പറഞ്ഞു. ഞാൻ ഉൾപ്പെടെയുള്ളവർ ചലച്ചിത്രകാരന്മാർ ആകാനുള്ള കാരണവും ഈ അടക്കി വയ്ക്കാനാകാത്ത വികാരം കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചലച്ചിത്രകാരൻ എന്ന നിലക്ക് എങ്ങനെയാണ് സിനിമകളെ നോക്കിക്കാണുന്നത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും വളരെ രസകരമായ രീതിയിൽ ഇംതിയാസ് അലി പ്രതികരിച്ചു.

Read Also: Joseph Telugu Remake: 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദർശന വിലക്ക്; പിന്നിൽ ഗൂഢാലോചനയെന്ന് നടന്‍

ഒരു ചലച്ചിത്രത്തിന് വേണ്ടി ഒരുക്കുന്ന കഥയ്കുള്ളിൽ തന്നെ പലതരം കഥകളും അടങ്ങിയിട്ടുണ്ടാകുമെന്നും അവയെല്ലാം കൃത്യമായി ഒന്നിച്ച് കൊണ്ട് വരുമ്പോഴാണ് ഒരു ചലച്ചിത്രം പൂർണ്ണമായും വിജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ചലച്ചിത്രം ഷൂട്ട് ചെയ്യാനായി പോകുമ്പോൾ ആയാലും നമ്മുടെ ചുറ്റുപാടുകളെ നിരീക്ഷിക്കണം. ഷൂട്ടിങ്ങ് ലൊക്കേഷനിൽ ആ സമയം നടക്കുന്ന സംഭവ വികാസങ്ങളെയും അഭിനേതാക്കളുടെ പ്രകടനത്തെയും അനുസരിച്ച് ഷൂട്ട് ചെയ്യേണ്ട കാര്യം തീരുമാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2009 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ ചിത്രമായ ലവ് ആജ് കല്ലിന്‍റെ റീമേക്കാണ് അവസാനമായി പുറത്തിറങ്ങിയ ഇംതിയാസ് അലി ചിത്രം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News