Identity: ടൊവിനോയുടെ നായികയായി തൃഷയെത്തുന്നു; 'ഐഡന്റിറ്റി' ഒരുങ്ങുന്നത് പാൻ ഇന്ത്യൻ ചിത്രമായി

Identity movie: ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഐഡന്റിറ്റി.

Written by - Zee Malayalam News Desk | Last Updated : Jul 9, 2023, 08:33 AM IST
  • നൂറിൽപരം ദിവസത്തെ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയിൽ മുപ്പതോളം ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ മാത്രമായാണ് നീക്കിവച്ചിരിക്കുന്നത്
  • പൊന്നിയൻ സെൽവൻ, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തൃഷ നായികയായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഐഡന്റിറ്റിക്കുണ്ട്
  • തൃഷ, ടൊവിനോ തോമസ് എന്നിവരെക്കൂടാതെ ചിത്രത്തിൽ വമ്പൻ താരനിര തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്
Identity: ടൊവിനോയുടെ നായികയായി തൃഷയെത്തുന്നു; 'ഐഡന്റിറ്റി' ഒരുങ്ങുന്നത് പാൻ ഇന്ത്യൻ ചിത്രമായി

ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിൽ നായികയായി തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ എത്തുന്നു. ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ ഐഡന്റിറ്റി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്.

ഇപ്പോഴിതാ ചിത്രത്തിലെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരം തൃഷയാണെന്ന് അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. 50 കോടിയിലധികം ബജറ്റിൽ നാല് ഭാഷകളിലായി പാൻ ഇന്ത്യൻ ലെവലിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

ALSO READ: Jawan: പ്രേക്ഷകർ ആകാംക്ഷയുടെ മുൾമുനയിൽ; ഷാരൂഖ് ചിത്രം ജവാന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത് വരുന്നത് ഈ ദിവസം

നൂറിൽപരം ദിവസത്തെ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയിൽ മുപ്പതോളം ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ മാത്രമായാണ് നീക്കിവച്ചിരിക്കുന്നത്. പൊന്നിയൻ സെൽവൻ, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തൃഷ നായികയായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഐഡന്റിറ്റിക്കുണ്ട്. തൃഷ, ടൊവിനോ തോമസ് എന്നിവരെക്കൂടാതെ ചിത്രത്തിൽ വമ്പൻ താരനിര തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അവതരണ മികവുകൊണ്ടും സാങ്കേതിക മികവു കൊണ്ടും ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഫോറൻസിക്കിന് ശേഷം വീണ്ടും അതേ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രേക്ഷകരും ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News