Mr & Mrs Bachelor: മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ; ആദ്യ ഗാനം പുറത്തിറക്കി

Mr & Mrs Bachelor Movie: ഇന്ദ്രജിത്തും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ.

Written by - Zee Malayalam News Desk | Last Updated : Aug 15, 2024, 09:50 PM IST
  • ആദ്യ ​ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് പുറത്തിറക്കിയത്
  • മഹേഷ് ഗോപാലിന്റെ വരികൾക്ക് പിഎസ്‌ ജയഹരിയാണ് ഈണം നൽകിയിരിക്കുന്നത്
Mr & Mrs Bachelor: മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ; ആദ്യ ഗാനം പുറത്തിറക്കി

ദീപു കരുണാകരൻ സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്‍ലർ എന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറക്കി. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

'പതിത ഹൃദയ' എന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. മഹേഷ് ഗോപാലിന്റെ വരികൾക്ക് അതിരൻ, സന്തോഷം, സോമന്റെ കൃതാവ് എന്നീ സിനിമകളുടെ സംഗീത സംവിധായകനായ പിഎസ്‌ ജയഹരി ആണ് ഈണം നൽകിയിരിക്കുന്നത്. ജെ മൈമയും, മീന മേലത്തും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ALSO READ: ആക്ഷൻ ഹീറോ അർജുന്റെ പുതിയ ചിത്രം വിരുന്ന്; ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തു

സനൂപ് പ്രദീപ് (റാബിറ്റ് ബോക്സ് ആഡ്സ്) ആണ് ലിറിക്കൽ വീഡിയോ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 23ന്  ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അർജുൻ ടി സത്യൻ ആണ്. ഡയാന ഹമീദ്, റോസിൻ ജോളി, ബൈജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- പ്രദീപ് നായർ, എഡിറ്റിംഗ്- സോബിൻ കേ സോമൻ, കലാ സംവിധാനം- സാബു റാം, സംഗീതം- പിഎസ് ജയഹരി, വസ്ത്രാലങ്കാരം- ബൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുഗൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബാബു ആർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ- ശരത് വിനായക്, ചീഫ് അസോസിയേറ്റ്- സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്ടർ- ശ്രീരാജ് രാജശേഖരൻ, മേക്കപ്പ്- ബൈജു ശശികല, പിആർഒ- വാഴൂർ ജോസ്, ശബരി, മാർക്കറ്റിംഗ് ആൻഡ് ബ്രാൻഡിംഗ്- റാബിറ്റ് ബോക്സ് ആഡ്‌സ്, പബ്ലിസിറ്റി ഡിസൈൻ- മാ മി ജോ, സ്റ്റിൽസ്- അജി മസ്കറ്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News