Short Film: സ്വവര്‍ഗാനുരാഗ പ്രണയകഥയുമായി 'ഇവിടെ'

ദീപ എസ്തർ, മിഥില വേണുഗോപാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേഷ്മ ശിവകുമാർ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് 'ഇവിടെ'. 

Last Updated : Sep 8, 2018, 04:43 PM IST
Short Film: സ്വവര്‍ഗാനുരാഗ പ്രണയകഥയുമായി 'ഇവിടെ'

ദീപ എസ്തർ, മിഥില വേണുഗോപാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേഷ്മ ശിവകുമാർ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് 'ഇവിടെ'. 

സ്ത്രീകളോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്ന പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.  ജോ എന്ന നായികയുടെ ആത്മസംഘർഷത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 

ദീപ എസ്തറാണ് ചിത്രത്തില്‍ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  താൻ ലെസ്ബിയനാണെന്ന കാര്യം സുഹൃത്തിനോട് പറയാന്‍ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

ഡൽഹി രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് ചിത്രം പരിഗണിക്കപ്പെട്ടിരുന്നു. രേഷ്മ ശിവകുമാർ കഥയെഴുതിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിതേഷാണ്. 

സ്വവർഗാനുരാഗം കുറ്റകരമാക്കുന്ന ഐപിസി 377ആം വകുപ്പ് റദ്ദാക്കി സുപ്രീം കോടതിയുടെ ചരിത്ര വിധി വന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആശയം പ്രമേയമാക്കി അണിയറപ്രവർത്തകർ രംഗത്തുവന്നത്. 

Trending News