Jai Ganesh: മിത്താണോ, മതമാണോ, ആരാധനയാണോ? ചോദ്യങ്ങളെ കാറ്റിൽ പറത്തി ജയ് ​ഗണേഷിന്റെ ഫസ്റ്റ് ലുക്ക്

Jai Ganesh Movie First Look Poster: ഉണ്ണി മുകുന്ദൻ വീൽ ചെയറിൽ ഇരിക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കിലൂടെ പുറത്തുവന്നിട്ടുള്ളത്. മഹിമ നമ്പ്യാർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 16, 2023, 07:36 PM IST
  • ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്
  • ഒരു ക്രിമിനൽ വക്കീലിന്റെ വേഷത്തിലാണ് ജോമോൾ എത്തുന്നത്
Jai Ganesh: മിത്താണോ, മതമാണോ, ആരാധനയാണോ? ചോദ്യങ്ങളെ കാറ്റിൽ പറത്തി ജയ് ​ഗണേഷിന്റെ ഫസ്റ്റ് ലുക്ക്

മിത്താണോ, മതമാണോ, ആരാധനയാണോ എന്ന ചോദ്യങ്ങളെ കാറ്റിൽപ്പറത്തി ജയ് ഗണേഷ് ഫസ്റ്റ് ലുക്ക്. ഉണ്ണി മുകുന്ദൻ വീൽ ചെയറിൽ ഇരിക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കിലൂടെ പുറത്തുവന്നിട്ടുള്ളത്. മഹിമ നമ്പ്യാർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ഒരു ക്രിമിനൽ വക്കീലിന്റെ വേഷത്തിലാണ് ജോമോൾ എത്തുന്നത്.

രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ജയ് ഗണേഷിൽ’ ഉണ്ണി മുകുന്ദൻ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ് അവതരിപ്പിക്കുകയെന്നാണ് സൂചന. ഒരു ഫാമിലി എന്റർടെയ്‌നർ ആണെന്ന സൂചന നൽകുന്ന ഈ ചിത്രത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു കഥാതന്തു ഉണ്ട്.

രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ആദ്യമായി കൈകോർക്കുന്ന ചിത്രമാണിത്. കൂടാതെ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രം പ്രഖ്യാപിച്ചതോടെ സമീപകാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധി കമന്‍റുകളും പോസ്റ്റുകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിനെ തുടർന്ന് ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തി ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത്ത് ശങ്കർ രം​ഗത്ത് എത്തുകയും ചെയ്തിരുന്നു. മിത്ത് വിവാദവുമായി ചിത്രത്തിന് ബന്ധമില്ലെന്നും, വിവാദങ്ങൾ ഉണ്ടാകുന്നതിന് ഒരു മാസം മുൻപ് തന്നെ സിനിമയുടെ ടൈറ്റിൽ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നുവെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News